പ്രവാസി എക്സലെൻസ് അവാർഡ് ടി സി അഹമ്മദിനും നവാസ് പൂനൂരിനും
കോഴിക്കോട് : ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ഈ വർഷത്തെ പ്രവാസി എക്സലെൻസ് അവാർഡ് ടി സി വൺ പ്രോപ്പർട്ടീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി സി അഹമ്മദിനും പ്രവാസി രത്ന അവാർഡ് എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ നവാസ് പൂനൂരിനും നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 9 ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന തല പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
വൈകിട്ട് 4 ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും . എം കെ രാഘവൻ എം പി അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,
മുൻ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള , ആർച്ച് ബിഷപ്പ് ഡോ വർഗ്ഗീസ് ചക്കാലക്കൽ, പാളയം പള്ളി ചീഫ് ഇമാം ഡോ ഹുസൈൻ മടവൂർ തുടങ്ങിയവർ മുഖ്യഅതിഥികളായിരിക്കും തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസം, വ്യവസായ-വാണിജ്യനിർമ്മാണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്കുള്ള പാക്കേജുകൾ യോഗത്തിൻ പ്രഖ്യാപിക്കും.
വാർത്ത സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡണ്ട്എം വി കുഞ്ഞാമു , ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, കോയട്ടി മാളിയേക്കൽ ഓർഗനൈസിംഗ് സെക്രട്ടറി
എ. വി ഫർദിസ് എന്നിവർ പങ്കെടുത്തു.