ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരംഎ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു
കോഴിക്കോട് :മധ്യ- പൗരസ്ത്യ രാഷ്ട്രങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ യുദ്ധ ഭീതി അനുഭവിക്കുന്ന സഹാചര്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു.
മാർച്ച് 6 ന് രാവിലെ 9 മുതൽ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച്പ്രാര്‍ഥനാ സമ്മേളനവും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സംഗമവും സംഘടിപ്പിക്കും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി സംസാരിക്കും. തുടർന്ന് ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കും.
ബി സി ലുഖ്മാന്‍ ഹാജി, കെ കെ ഷമീം, മൻസൂർ എ ഖാദിർ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.