മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് യുനെസ്കോ അംഗീകാരം
കോഴിക്കോട് : ആഗോള വിദ്യാഭ്യാസ മേഖലയിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് യുനെസ്കോ അസോസിയേറ്റഡ് സ്‌കൂൾ നെറ്റ് വർക്ക് അംഗീകാരം ലഭിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു.
ആഗോള പൗരത്വം, സമാധാനം, സാസ്‌ക്കാരിക വൈവിധ്യം എന്നിവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചതെന്ന് സി എ ഒ വി എം റഷീദ് , മുഹമ്മദ് ദിൽഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.