
എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ 11 :
ടർഫ് മാസ്റ്റേഴ്സ് , കീപ്പ്സെക്ക് ചാമ്പ്യന്മാർ
കോഴിക്കോട് :തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ സീസൺ 11 എലിസ്റ്റോ ടെഫ ടൂർണമെന്റിലെ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടീം ടർഫ് മാസ്റ്റേഴ്സും മാസ്റ്റേഴ്സ് വിഭാഗത്തിൽ ടീം കീപ്സെക്കും ചാമ്പ്യന്മാരായി.
എലിസ്റ്റോ മുഖ്യ പ്രായോജകരായ ഫ്രാഞ്ചേയ്‌സി ഫുട്ബോൾ ടൂർണമെൻ്റിലെ യംഗ്‌സ്റ്റേഴ്‌സ് വിഭാഗത്തിൽ ടീം ടർഫ് മാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ടീം ഇൻക്കയെ പരാജയപ്പെടുത്തി
ചാമ്പ്യന്മാരായി . ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സെൻ്റർ ഹാഫിൽ നിന്ന് ഇൻക്കയുടെ ക്യാപ്റ്റനും ഐക്കൺ പ്രയറുമായ ഫഹീം കിട്ടിയ അവസരം ഒരു ലോംഗ്റേഞ്ച് ഗോളാക്കി മാറ്റി ഡിഫെൻഡിങ്ങ് ചാമ്പ്യന്മാരായ ടീം ഇൻക്ക ലീഡ് നേടി
സ്കോർ (1-0 ) എന്നാൽ ഈ ആഘോഷങ്ങൾക്ക്
രണ്ട് മിനിറ്റിൻറ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.. പൊസിഷനിൽ നിന്ന് ടർഫ് മാസ്റ്റേഴ്സിന് കിട്ടിയ ഒരു ഫ്രീ കിക്ക് ഒരു കിന്റൽ ഷോർട്ടിലൂടെ ജേഴ്സി നമ്പർ 5 നിഹാൽ സമനില ഗോൾ കണ്ടെത്തി.. സ്കോർ ( 1-1) തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇഞ്ചോടിഞ്ച് പോരാടി ഇടവേളയിലെ വിശ്രമത്തിനുശേഷം കോച്ചുകളായ കെഎം ഉമ്മർകോയുടെ ശിക്ഷണത്തിലുള്ള ഇൻക്കയും, മുനീർ കുന്നത്തിന്റെ ശിക്ഷണത്തിലിറങ്ങിയ ടർഫ് മാസ്റ്റേഴ്സും അതിമനോഹരമായ ടോട്ടൽ ഫുട്ബോളാണ് അഡ്രസ് ഗ്രൗണ്ടിൽ കാഴ്ചവച്ചത്. തികച്ചും ഫൈനലിന്റെ മാറ്റ് കൂട്ടിയ മത്സരത്തിൽ ടർഫ് മാസ്റ്റേഴ്സിൻറ ഇഫ്രാൻ മഹാസിൻറ കോർണർ കിക്ക് ഡയറക്ട് ഇൻകയുടെ പോസ്റ്റിലേക്ക് വിജയഗോളായി ടർഫ് മാസ്റ്റേഴ്സ് സ്കോർ ( 2 -1) ലീഡ് ഉയർത്തി. തെക്കേപ്പുറം ഫുട്ബോൾ കാണികൾക്ക് ഫുട്ബോളിന്റെ മികച്ച ദൃശ്യ വിരുന്നുകൾ സമ്മാനിച്ച് ഇരു ടീമുകളും മികച്ച ഫുട്ബോൾ മത്സരംതന്നെ കാഴ്ചവെച്ചു.
അവസാന വിസൽ മുഴങ്ങും വരെ ഇൻക്ക നന്നായി പൊരുതിയെങ്കിലും
ഗോൾബാറിന് കീഴിൽ ടർഫ് മസ്റ്റേറ്റ്സ് ഗോളി താസിമിന്റെ മാസ്മരിക സേവുകൾ തിരിച്ചുവരുവാനുള്ള ഇൻക്കയുടെ മോഹങ്ങൾക്ക് വിലങ്ങുതടിയായി. ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനവും താസിമിനെ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ ആദ്യം നടന്ന മാസ്റ്റർ വിഭാഗം ഫൈനൽ മത്സരത്തിൽ കീപ്സെക്ക് ഡയമണ്ട് എഫ് സി മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു. ഫൈനൽ മത്സരത്തിലെ ഏഴാം മിനുട്ടിൽ മുഹമ്മദ് ഷമിയുടെ ഫുൾ റെയ്ജ് ഷോർട്ട് ഡയമണ്ട് എഫ് സിയുടെ വല കുലുക്കി സ്കോർ ( 1-0) എലിസ്റ്റോ ചെയർമാൻ സഹദ് ബംഗള ടൂർണമെന്റിലെ മുഖ്യാതിഥിയായി. കാപ്പ് ഇൻഡക്സ് ചെയർമാൻ മുഹമ്മദ്, സാൽപ്പിഡോ ചെയർമാൻ നാസിം ബക്കർ,കോഴിക്കോട് ജില്ല ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സാജേഷ് കുമാർ , എമിറേറ്റ്സ് എംഡി സിബി വി സിദ്ദീഖ് , ക്യാപ് ഇന്റെക്സ് ചെയർമാൻ ഹാത്തിം മുഹമ്മദ് ലൂഹ ഗ്രൂപ്പ് ചെയർമാൻ ബഷീർ മുസ്ലിയാരകം, എലീഡ് ഗ്രൂപ്പ് ചെയർമാൻ പി വി ജസീം , സ്റ്റാർ മാക്സ് എം ഡി ഫൈജാസ് , മുൻ കേരള പോലീസ് താരം പി ടി മെഹബൂബ്, റിയാദ് സംഗമം പ്രസിഡണ്ട് ഷാഹിൻ, സിയസ്കൊ ജനറൽ സെക്രട്ടറി ഫസൽ റഹ്മാൻ എന്നിവർ സമ്മാനദാനം നൽകി. യംഗ്‌സ്റ്റേഴ്‌സ് വിഭാഗത്തിൽ ഇഫ്രാൻ മഹാസും മാസ്റ്റേഴ്സ് വിഭാഗത്തിൽ മുഹമ്മദ് ഷമീൽ നഫ്ത്താലും ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി. യംഗ്‌സ്റ്റേഴ്‌സ് വിഭാഗത്തിൽ ഫെയർ പ്ലേ ടീമായി ടർഫിസവും മാസ്റ്റേഴ്സ് വിഭാഗത്തിൽ ഫെയർ പ്ലേ അവാർഡിന് ടീം കുഡോസിനെയും തെരഞ്ഞെടുത്തു .
ടെഫ ടൂർണമെന്റിലെ മികച്ച താരമായി ടർഫ് മാസ്റ്റേഴ്സ് താരം നിഹാലും മാസ്റ്റേഴ്സ് വിഭാഗത്തിൽ ഷാമിലും യഥാക്രമം അർഹരായി.
ടൂർണമെന്റിലെ മികച്ച ഗോളിയായി ടർഫ് മാസ്റ്റേഴ്സിൻറ ഗോൾ വലയം കാത്ത തസീം യാസിദ് ബറാമിയും മാസ്റ്റേഴ്സ് വിഭാഗത്തിൽ കുഡോസ് ഗോളി അക്താബ് കെഎം യഥാക്രമം ഗോൾഡൻ ഗ്ലോവിന് അർഹരായി.
ടൂർണമെന്റിലെ ടോപ് സ്കോറർമാരായി യങ്ങ്സ്റ്റേഴ്സ് വിഭാഗത്തിൽ രണ്ട് പേർ
അർഹരായി . ടർഫ് മാസ്റ്റേഴ്സിലെ നിഹാലും ടർഫിസത്തിലെ സായിദ് ജുനൈദും ഗോൾഡൻ ബൂട്ടുകൾ നേടി. മാസ്റ്റേഴ്സ് വിഭാഗത്തിൽ റമീസ് സി കെ ഗോൾഡൻ ബൂട്ടിനർഹനായി.
ടൂർണമെന്റിലെ എമർജിംഗ് പ്ലെയർ ടീം മെയ്ഡിൻറ അബ്ദുള്ളയെ തെരഞ്ഞെടുത്തു
സംസ്ഥാനതലത്തിൽ ജൂനിയർ സബ് ജൂനിയർ ചാമ്പ്യൻമാരായ കോഴിക്കോട് ടീമിനെ പ്രതിനിധീകരിച്ച അഞ്ച് തെക്കേപ്പുറത്ത യുവ പ്രതിഭകളായ അഹമ്മദ് കാഫ് ഫിറോസ് (ക്യാപ്റ്റൻ) ഇലാൻ സർഫറാസ് , അയാൻ അഷറഫ് ,മുഹമ്മദ് ഫദീൻ, ഡാരിഷ് സക്കീർ എന്നിവരെ ടെഫ ആദരിച്ചു.
കൂടാതെ തെക്കേ പുറത്തെ രണ്ട് സ്പോർട്സ് ഐക്കണുകളായ മുൻ ജൂനിയർ ഇന്ത്യ ,കേരള പോലീസ് ഗോളി പിടി മഹ്ബൂബിനെയും മുൻ ജൂനിയർ ഇന്ത്യ , ബാങ്ക് ഓഫ് ഇന്ത്യ താരവും കല്ലായി സോക്കർ അക്കാദമിയുടെ മുഖ്യ പരിശീലകനുമായ കെഎം ഉമ്മർ കോയയും ടെഫയുടെ പ്രത്യേക പുരസ്കാരത്തിന് അർഹനായി.
അക്താബ് കെഎം റമീസ് കെ വി,വലീദ് പാലാട്ട് , മജ്സും അലി , നൗഫൽ എവി, തൗഫിക്ക് പിവി താജുദ്ദീൻ പി എം , ജസീം പിവി , സാലിഹ് ബറാമി,മഹാദ് പി ടി, ഷഫീഖ് അറക്കൽ, ബഷീർ സിബിവി, മുനീർ കുന്നത്ത് ,സാജിത് തോപ്പിൽ,സഫർ എസ് വി,അബ്ദുൽ ജബ്ബാർ , ഫൈജാസ് , ജാബിർ കെ വി, റസാഖ് സി എന്നിവർ ടൂർണമെൻറിനു നേതൃത്വം നൽകി.
ടെഫ ചെയർമാൻ ആദം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി യൂനുസ് പി വി സ്വാഗതവും ട്രഷറർ ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.