ഗ്രാസിം മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സിൽവർ ജൂബിലി ആഘോഷിച്ചു
കോഴിക്കോട് : തൊഴിൽ സ്ഥാപനം അടച്ച് പൂട്ടിയെങ്കിലും ഒപ്പം തൊഴിൽ ചെയ്തവർ പതിവ് പോലെ ഒത്തുകൂടി. ഇത്തവണ കൂട്ടായ്മ രൂപീകരിച്ചതിൻ്റെ സിൽവർ ജൂബിലി ആഘോഷം കൂടിയായിരുന്നു. മാവൂർ ഗോളിയോർ റയോൺസ് (ഗ്രാസിം ) ഫൈബർ സ്റ്റാഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ 85 പേരും ഒത്തു കൂടി. വൈ എം സി എ മറീന റെസിഡൻസിയിൽ നടന്ന ചടങ്ങ് പ്രശസ്ത സൈക്കോളജിസ്റ്റും മെൻ്റലിസ്റ്റുമായ ഡോ എം എ അലി ഉദ്ഘാടനം ചെയ്തു. തുടർന്ന് മോട്ടിവേഷൻ ക്ലാസും മെൻ്റലിസം പ്രകടനവും അദ്ദേഹം നിർവ്വഹിച്ചു. കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാവൂർ ഗോളിയോർ റയോൺസ് സ്റ്റാഫ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി പത്മനാഭനെ ആദരിച്ചു. കെ ഗോപാലകൃഷ്ണൻ നായർ , ഇ ബാലകൃഷ്ണ നായർ, എഞ്ചി. പി ആലിക്കോയ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ 1 – : ഗ്രാസിം ഫൈബർ സ്റ്റാഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മുൻ ഉദ്യോഗസ്ഥർ ഒത്തു ചേർന്ന ചടങ്ങ് പ്രശസ്ത സൈക്കോളജിസ്റ്റും മെൻ്റലിസ്റ്റുമായ ഡോ എം എ അലി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ – 2 – ചടങ്ങിൽ മാവൂർ ഗോളിയോർ റയോൺസ് സ്റ്റാഫ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി പത്മനാഭനെ ആദരിക്കുന്നു.
