പാരമ്പരാഗത വസ്ത്രങ്ങളുമായി ഉത്തരേന്ത്യൻ വസ്ത്ര വ്യാപാരികൾ കോഴിക്കോട്ടെത്തി
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പാരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യക്ക് സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള മാനാഞ്ചിറ സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മേള രാവിലെ പത്ത് മുതൽ രാത്രി ഒൻപതുവരെ നീണ്ടുനിൽക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജസ്ഥാൻ, യു.പി., ബീഹാർ, മുംബൈ എന്നിവിടങ്ങളിലെ നെയ്ത്തുകാരുടെ കര വിരുതിൽ നിർമിച്ച കോട്ടൺ വസ്ത്രങ്ങളാണ് മേളയുടെ ഏറ്റവും വലിയ സവിശേഷത. ഇത് കൂടാതെ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാർപെറ്റുകൾ , ഹാൻ്റ് ബ്ളോക്ക് പ്രിൻ്റുള്ള രാജസ്ഥാൻ ബെഡ് ഷീറ്റ്, പുതപ്പുകൾ, പ്രശസ്തമായ ജെയ്പൂർ സ്പെഷ്യൽ ബെഡ് ഷീറ്റ്, പുതപ്പുകൾ എന്നിവയും യു.പിയിലെ മിർജാപൂർ ധരിയിൽ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന കോട്ടൺ, വുളൺ, സിൽക്ക്,ജൂട്ടു ചവിട്ടികളും വിരികളും നേരിട്ട് ലഭ്യമാക്കും. യു.പിയിലെ ബനാറസി സാരികളും ചുരിദാർ മെറ്റീരിയൽസും രണ്ടായിരം മുതൽ ഇരുപതിനായിരം രൂപ വരെ വിലയുണ്ട്. ഇതുപോലെ 950 മുതൽ 4000 രൂപ വരെ വിലയുള്ള മധുബാനി പ്രിൻ്റിംഗ് ഓടു കൂടിയ ബഗൽ പൂർ സാരികൾ, 1500 മുതൽ 3500 വരെയുള്ള ജയ്പ്പൂർ ചെന്തേരി സാരികളും മേളയിലുണ്ട്. രാജസ്ഥാൻ ഹാൻഡ് മെയ്ഡ് ടോപ്സ്, ചുരിദാർ മെറ്റീരിയലുകൾ, യു.പി. ഖാദി ഷർട്ടുകൾ, മൻമൽ കോട്ടൺ, ജെയ്പൂർ ബ്ലൗസുകൾ, ജയ്പൂർ ഷർട്ടുകൾ, രാജസ്ഥൻ കോട്ടൺ ടോപ്പുകളുടെ വിശാലമായ ശേഖരം മേളയിലുണ്ട്. വസ്ത്രങ്ങൾ കൂടാതെ അൻപതു രൂപ മുതൽ വില വരുന്ന രാജസ്ഥാൻ ജ്വല്ലറി ഐറ്റംസും കോപ്പർ കോട്ടിംഗ് സ് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വയനാടൻ ഹെർബൽ ഉല്പന്നങ്ങളുടെ സ്റ്റാളുമുണ്ടെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ
മനീജർ രജിസ്താൻ, മുഹമ്മദ് ആദം , ആഷീക്ക് അലി, ടി. മോഹൻ ദാസ് എന്നിവർ പങ്കെടുത്തു.