നിയന്ത്രണം വിട്ട സ്കൂട്ടർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു അപകടം: രണ്ടു യുവാക്കൾക്ക് ദാരുണ അന്ത്യം
കോഴിക്കോട് : തോട്ടുമുക്കത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു അപകടം രണ്ടുയുവാക്കൾ മരിച്ചു. മരഞ്ചാട്ടി കുറുക്കനങ്ങാടി വേലായുധന്റെ മകൻ ബിജു മണ്ണാർക്കണ്ടി , തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ എന്നിവർ ആണ് മരിച്ചത്. പരിക്കേറ്റ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന് യാത്രക്കിടെ അന്ത്യം സംഭവിച്ചിരുന്നു . അപകടത്തിൽ ഗുരുതര പരിക്കേറ്റ സിജൊ ഇന്ന് പുലർച്ചെയാണ് മരിച്ചത് . ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം . മൃതദേഹം മെഡിക്കൽ കോളേജിൽ മോർച്ചറിയിലേക്ക് മാറ്റി.
