
ആവേശമായി ബി എം എച്ച്മാസ്റ്റേർസ് പ്രീമിയർ ലീഗ് താരലേലം ; കൂടുതൽ തുകക്ക് ഏറ്റെടുത്ത കളിക്കാർആരെല്ലാം ?
കോഴിക്കോട് : കളിക്കള ത്തിലെ മിന്നും പ്രകടനത്തിൻ്റെ അതേ ആവേശം നിറഞ്ഞ നിമിഷങ്ങളാണ് താര ലേലത്തിലും പ്രകടമായത്. ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മയായ കാലിക്കറ്റ്’ മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ ആഭ്യമുഖ്യത്തിൽ ഒരുങ്ങുന്ന ബി എം എച്ച് -മാസ്റ്റേർസ് പ്രീമിയർ ലീഗ് -2025 ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന് മുന്നോടിയായാണ് കളിക്കാരെ കണ്ടെത്തുന്നതിനായി താര ലേലം സംഘടിപ്പിച്ചത്.സൂപ്പർ സീനിയർ , സീനിയർ (മാസ്റ്റേർസ് ) ജൂനിയർ എന്നീ വിഭാഗങ്ങളിൽ 29 ടീം ഓണേർസ് ( ഫ്രാഞ്ചേയിസി ) താര ലേലത്തിൽ പങ്കെടുത്തു.
സൂപ്പർ സീനിയർ ( 50 വയസിന് മുകളിൽ) 4 ഫ്രാഞ്ചൈയിൽ നിന്നായി 40 പേരെയും ജൂനിയേർസ് ( 40 വയസിന് താഴെ) 9 ഫ്രാഞ്ചേയിസിയിൽ നിന്നായി 90 കളിക്കാരെയും സീനിയർ ( മാസ്റ്റേർസ് – 40 – 50 പ്രായം ) 16 ഫ്രാഞ്ചൈയിസിൽ നിന്നായി 160 കളിക്കാരെയും തിരഞ്ഞെടുത്തു.

ഒരു ടീം 10 കളിക്കാരെ തെരഞ്ഞെടുക്കും വിധമാണ് ലേലം ക്രമീകരിച്ചത്.
ലേലത്തിൽ ജൂനിയർ വിഭാഗത്തിൽ 20,000 രൂപയ്ക്ക്സി എൻ അഫ്സലിനെ ഒപെക് ഫ്രാഞ്ചൈയിയും സീനിയർ വിഭാഗത്തിൽ കെ എം സിറാജുദ്ദീൻ 16,000 രൂപയ്ക്ക് സാറ്റർഡെ നൈറ്റ് റൈഡേർസും 15,000 രൂപയ്ക്ക് ഫഹദ്ക റാനിയെ ടീം ദോസ്തിയും സൂപ്പർ സീനിയർ വിഭാഗത്തിൽ പി പി മെഹറൂഫ് 11 ,000 രൂപയ്ക്ക് സാറ്റർഡെ നൈറ്റ് റൈഡേർസും സ്വന്തമാക്കി. ലേലത്തിന് 10 ദിവസം മുമ്പേ 300 ഓളം കളിക്കാരെ രജിസ്ടേഷനിലൂടെ കണ്ടെത്തിയിരുന്നു. ആദ്യ അര മണിക്കൂറിനുള്ളിൽ 300 പേരെ പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുത്തു. തുടർന്ന് 29 ഫ്രാഞ്ചൈയിസികൾക്കും കളിക്കാരുടെ വിവരങ്ങൾ കൈമാറി. തുടർന്ന് ടീം ഓണേർസ് കളിക്കാരെ ലേലത്തിലൂടെ കണ്ടെത്തുകയായിരുന്നു.

ഐ പി എൽ മാതൃകയിൽ കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് താര ലേലം സംഘടിപ്പിക്കുന്ന തെന്ന് ചീഫ് പാട്രൺ ഒ മമ്മുദു പറഞ്ഞു. ക്രിക്കറ്റ് ടൂർണമെൻ്റ് ആഗസ്റ്റ് 14 മുതൽ 17 വരെ നടക്കാവ് ഗെയിം ഓൺ ടറഫിൽ നടക്കും.
താര ലേലത്തിൽ സി എം സി പ്രസിഡൻ്റ് പി. ഫൗസൽ ഹസ്സൻ , സെക്രട്ടറി ഫാറൂഖ് അലി , ട്രഷറർ കെ അൽത്താഫ്, ടൂർണമെന്റ്ക ൺവീനർമാരായ ജാബിർ സാലിഹ് ,
കെ എം അക് താബ് എന്നിവർ നേതൃത്വം നൽകി. ബി എം എച്ച് മാർക്കറ്റിംഗ് അസി.മാനേജർ-നസ് വിൻ റഷീദ് , കാരാടൻ ലാൻന്റ്സ് ചെയർമാൻ സുലൈമാൻ കാരാടൻ , സാൽപിഡോ – മാനേജിംഗ് ഡയറക്ടർ പി വി ഇജാസ് , മെറാൾഡ ജ്വൽസ് ചെയർമാൻ – ജലീൽ ഇടത്തിൽ, ടെഫ ചെയർമാൻ ആദം ഒജി, സെക്രട്ടറി പി വി യുനസ് എന്നിവർ പ്രസംഗിച്ചു.