
ടെഫ – ജൂനിയർ -സബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റ് : കുവൈത്ത് -ഖത്തർ ജേതാക്കൾ
കോഴിക്കോട് :
ടെഫ – സാൽപിഡോ സൂപ്പർ കപ്പ് എവർ റോളിംഗ് ട്രോഫി ജൂനിയർ – സബ് ജൂനിയർ ഫുട്ബോൾ
ടൂർണമെൻ്റിൽ കുവൈത്തും ഖത്തറും ജേതാക്കളായി.
വർണ്ണ ശബളമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച
ടൂർണമെൻ്റിൽ മൊത്തം എട്ടു ടീമുകൾ പങ്കെടുത്തു.
തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ സൗദി അറേബ്യ, യുഎഇ ,കുവൈത്ത് ,ബഹ്റൈൻ, ഖത്തർ ,ഒമാൻ ,ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജൂനിയർ-സബ് ജൂനിയർ താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
ജൂനിയർ വിഭാഗത്തിലെ ലീഗ് റൗണ്ട് മത്സരങ്ങളിൽ
മികച്ച പോയിൻറ് നേടി
കുവൈത്തും ബഹറൈനും ഫൈനൽ മത്സരത്തിന് യോഗ്യത നേടിയപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ
മികച്ച പോയിൻ്റ് നേടി
ഖത്തറും ഒമാനുമാണ് ഫൈനലിൽ എത്തി.
അത്യന്തം ആവേശം നിറഞ്ഞ ജൂനിയർ ഫൈനലിൽ കുവൈത്ത് ബഹറൈൻ മത്സരം സമനിലയിൽ (3-3) അവസാനിച്ചപ്പോൾ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളുകൾ നേടി ടീം കുവൈത്ത് ജേതാക്കളായി.
സബ്ജൂനിയർ വിഭാഗത്തിലെ ലീഗ് റൗണ്ട് മത്സരങ്ങളിൽ മികച്ച പോയിൻറ് നേടിയ ഖത്തറും ഒമാനുമാണ് ഫൈനലിൽ അർഹത നേടിയത്.
ഫൈനൽ മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഖത്തർ സബ് ജൂനിയർ ചാമ്പ്യന്മാരായി.

ജൂനിയർ മത്സരത്തിൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗസ്വാൻ അലിയും ടൂർണമെൻ്റിൽ ഹാട്രിക് അടക്കം 5 ഗോൾ നേടിയ ഇസാൻ
ഗോൾഡൻ ബൂട്ടിനും അർഹനായി.
യാമിൻ ഉമ്മർ ടൂർണമെന്റിൽ ഉടനീളം ബാറിനു കീഴിൽ മിന്നും പ്രകടനം നടത്തി മികച്ച ഗോളിയുമായി. കുവൈത്ത് താരം ആസിം അഷ്റഫാണ് ഫൈനലിലെ താരം.
കോച്ച് വലീദ് ദോസ്തി .
സബ്ജൂനിയർ വിഭാഗങ്ങളിൽ ടൂർണമെന്റിലെ മികച്ച താരമായി ഖത്തറിലെ അബ്ദുലു അർഹനായി. ഖത്തർ ഗോൾകീപ്പർ മുഹമ്മദ് മികച്ച ഗോളിയും ഒമാൻ താരം ഫസാൻ ടൂർണമെന്റിൽ രണ്ട് ഹാട്രിക് അടക്കം 7 ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിനും അർഹനായി. ഖത്തർ താരം അസ്‌ലമാണ് ഫൈനൽ മത്സരത്തിലെ മികച്ച താരം.
കോച്ച് റമീസ് കെവി.
തിരുവണ്ണൂർ സ്കൈ കിക്ക് ടർഫ് ഗ്രൗണ്ടിൽ
ആവേശം നിറഞ്ഞ ഫുട്ബോൾ മത്സരത്തിനൊടുവിൽ സാൽപിഡോ ചെയർമാൻ മാനേജിംഗ് ഡയറക്ടർ നാസിം ബക്കർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
റമീസ് അഹമ്മദ് കെ മജ്സും അലി,വലീദ് പാലാട്ട് ,സഫർ എസ് വി, സാലിഹ് ബറാമി, ഹാഷിം കടക്കലകം, എം അബ്ദുൽ ജബ്ബാർ,
സി റസാഖ്, മഹാദ് പി ടി, തൗഫിക്ക് പിവി, മുനീർ കുന്നത്ത്,
അക്താബ് കെഎം , സാജിദ് തോപ്പിൽ എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.
ടെഫ ജനറൽ സെക്രട്ടറി പി വി യൂനുസ് സ്വാഗതവും കൺവീനർ നൗഫൽ ആയിരംവീട് നന്ദിയും പറഞ്ഞു.