റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൻ് സമാപനം:മാസ്റ്റേർസ് വിഭാഗത്തിൽടീം ദോസ്തിചാമ്പ്യന്മാർ
കോഴിക്കോട് :തോരാതെ പെയ്ത മഴയിൽ റൺസ് മഴയും ആവേശം നിറച്ചാണ്
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് സമാപനമായത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ ടീം ദോസ്തി ചാമ്പ്യന്മാരായി.
ന്യൂ ക്ലൗഡ് കുറ്റിച്ചിറയെ 11 റൺസിന് തോൽപ്പിച്ചാണ് ദോസ്തി ചാമ്പ്യൻസ് കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ദോസ്തി നിശ്ചിത ഓവറിൽ 97 റൺസ് നേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂ ക്ലൗഡ്സിനെ 86 റൺസിൽ മികച്ച ബൗളിങ്ങിലൂടെ ഒതുക്കിയാണ് ദോസ്തി നേട്ടം കൈവരിച്ചത്.
ജൂനിയർ വിഭാഗം ഫൈനലിൽ ടീം ആർ 18 ചാമ്പ്യൻമാരായി. ഫ്രൈഡേ ക്രിക്കറ്റ് ക്ലബിനെ രണ്ട് റൺസിനാണ് ടിം ആർ 18 നെ തോൽപ്പിച്ചത്.
സൂപ്പർ സീനിയർ വിഭാഗത്തില സാറ്റർഡേ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി.
8 വിക്കറ്റിനാണ് സ്റ്റീൽ ഒ സ്റ്റിൽ നെ തോൽപ്പിച്ചത്.
മാസ്റ്റേർസ് വിഭാഗത്തിൽ ടീം ദോസ്തിയുടെ ഫഹദ് കറാനി ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ഗെയിം ചേഞ്ചർ ആയി ദോസ്തിയുടെ തന്നെ തബുവും തിരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ ടൂർണമെന്റിലെ താരമായും മികച്ച ബാറ്റർ ആയും ന്യൂ ക്ലൗഡ്സിന്റെ തഹമീർ അഹമ്മദ് തെമിയും ബെസ്റ്റ് ബൗളർ ആയി അബ്ബാസും തിളങ്ങി.
ജൂനിയർ വിഭാഗത്തിൽ മികച്ച താരമായി എഫ് സി സി ഖോബറിന്റെ തർഷാദും മികച്ച ബൗളർ ആയി അഫ്താബും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ ടൂർണമെന്റിലെ താരമായി സാറ്റ്ർദേ ക്നൈറ്റ് റൈഡേഴ്സിന്റെ മെഹ്റൂഫ് പി പി യും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ സാറ്റർഡേ ക്യാപ്റ്റൻ പി പി മെഹ്റൂഫ് , ജൂനിയർ വിഭാഗത്തിൽ ടീം ആർ 18 ലെ സിയാദ് അഹമ്മദ് മാൻ ഓഫ് ദി മാച്ചായി .
നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ചടങ്ങിൽ
ട്രാഫിക്ക് അസി. പോലീസ് കമ്മീഷണർ  ജോൺസൺ , സൗത്ത് അസി. കമ്മീഷണർ അഷ്റഫ് , ബി എം എച്ച് സീനിയർ കൺസൾട്ടൻ്റ് ഷില്ലർ ജോസ്, ന്യൂറോ സർജൻ സലാം , മെറാൾഡ ജ്വൽസ് ചെയർമാൻ ജലീൽ ഇടത്തിൽ ,ബി എം എച്ച് മാനേജർ കമൽ, ഡാഫോഡിൽസിൽ മാനേജിംഗ് ഡയറക്ടർ ആദം ഒജി, മലബാർ മാക്സി വിഷൻ ഡയറക്ടർ പി എം റഷീദ് അലി, ജോയിൻ്റ് ആർ ടി ഒ – സക്കരിയ , ഓറാ ഇലക്ട്രിക്കൽസ് ഡയറക്ടർ പി എം നൗഷാദ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ അധ്യക്ഷത വഹിച്ചു.
ഫറൂക്ക് അലി, കെ അൽത്താഫ് , പി പി മെഹറൂഫ് , ജാബിർ സാലിഹ്, കെ എം അക്താബ് ഒ മമ്മുദു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കരുത്ത് തെളിയിച്ച് ……
ബി എം എച്ച് മാസ്റ്റേർസ് പ്രീമിയർ ലീഗ് മത്സരത്തിൽ മാസ്റ്റർ വിഭാഗത്തിൽ ചാമ്പ്യന്മാരായ ടീം ദോസ്തി ട്രോഫിയുമായി …..