
ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ് 3 ന് കോഴിക്കോട്തിരശീല ഉയരും
കോഴിക്കോട് :
ദേശീയ മാസ്റ്റേഴ്സ‌് ക്ലാസ്സിക് ആൻ്റ് എക്യുപ്‌ഡ് പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്കായി ആഗസ്റ്റ് 2 മുതൽ 7 വരെ കോഴിക്കോട് വി.കെ.കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയം വേദിയാകും. 24 സംസ്ഥാനങ്ങളിൽ നിന്നുമായി 360 പുരുഷന്മാരും 180 വനിതകളും 60 ഒഫിഷ്യൽസും മത്സരങ്ങൾക്കായി എത്തിച്ചേരും.
ദേശീയ ഫെഡറേഷനായ പവർലിഫ്റ്റിങ്ങ് ഇന്ത്യയുടെയും സംസ്ഥാന സ്പോർട്‌സ് കൗൺസിലിൻ്റെയും അംഗീകാരത്തോടെയും കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിലിൻ്റെ സഹകരണത്തോടെയും കേരളാ സ്റ്റേറ്റ് പവർലിഫ്റ്റിങ്ങ് അസോസ്സിയേഷനും കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ്ങ് അസോസ്സിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
അർജ്ജുന അവാർഡുകളടക്കം നിരവധി പുരസ്ക്കാ രണ്ടു നേടിയ ദേശീയ അന്തർദേശീയ മെഡൽ ജേതാക്കൾ എത്തിച്ചേരുന്നത് മത്സരങ്ങളുടെ മാറ്റുകൂട്ടും.
ആഗസ്റ്റ് 2 ന് ടീമുകൾ എത്തിച്ചേരും. ആഗസ്റ്റ് 3 ന് രാവിലെ 9.30 ന് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ ഒ. രാജഗോപാൽ അധ്യക്ഷത വഹിക്കും. ഫെഡറേഷൻ്റെ ദേശീയ പ്രസിഡൻ്റായ സതീഷ് കുമാർ, സെക്രട്ടറി ജനറൽ അർജ്ജുന പി.ജെ.ജോസഫ്, അർജ്ജുന സജീവൻ ഭാസ്കരൻ, കൃഷ്ണ സാഹു, സംസ്ഥാന പ്രസിഡൻ്റ് അജിത്ത് എസ്. നായർ, സെക്രട്ടറി മോഹൻ പീറ്റേഴ്‌സ് ഇ, ട്രഷറർ ആസിഫ് അലി ബി.എസ് എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ മിഥുൻ അത്താടി സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി പ്രിഗ്നേഷ് പി. നന്ദിയും പറയും.
7-ാം തീയതിവരെ മത്സരങ്ങൾ നടക്കും. 7 ന് ഉച്ചക്ക് 12 ന്ന ടക്കുന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രൻ ഐ.പി.എസ് സമ്മാനങ്ങൾ വിതരണം ചെയ്യും. സതീഷ് കുമാർ അധ്യക്ഷത വഹിക്കും. കേരളാ സ്പോർട്‌സ് കൗൺസിൽ മുൻ അദ്ധ്യക്ഷൻ ടി.പി. ദാസൻ മുഖ്യാതിഥിയാകും. ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോക്‌ടർ റോയ് ജോൺ, അർജ്ജുന അവാർഡ് ജേതാവ് പി.ജെ.ജോസഫ് , സെക്രട്ടറി പ്രപു പ്രേംനാഥ്, മുൻ സംസ്ഥാന പ്രസിഡൻ്റ് പി.എസ്.ബാബു, മീറ്റ് ഡയറക്‌ടറും സംസ്ഥാന സെക്രട്ടറിയുമായ ഇ മോഹൻ പീറ്റേഴ്‌സ്എ ന്നിവർ സംസാരിക്കും. അനധികൃത സംഘടനകൾ നടത്തുന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് തെറ്റായ ധാരണകൾ ഉണ്ടാക്കുമെന്നും സ്പോർട്സ് കൗൺസിൽ അംഗീകാരമില്ലാത്ത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമ്പോൾ സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും ജനറൽ കൺവീനർ മിഥുൻ കുമാർ ആതാടി വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ മോഹൻ പീറ്റേഴ്‌സ്, ജനറൽ കൺവീനർ മിഥുൻ കുമാർ ആതാടി, സെക്രട്ടറി പി പ്രിഗ്നേഷ് എന്നിവർ പങ്കെടുത്തു.