റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച് എസ് എസ് വിദ്യാർത്ഥിക്ക് മെഡൽ
അത്തോളി : റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച് എസ് എസ് വിദ്യാർത്ഥിക്ക് വെങ്കല മെഡൽ തിളക്കം. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ട്രിച്ചിയിൽ വെച്ച് നടത്തിയ സൗത്ത് സോൺ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാക് 50 മീറ്റർ ഓപ്പൺ സൈറ്റ് ജൂനിയർ മെൻ വിഭാഗത്തിൽ കേരളത്തിന് വേണ്ടി യോഹാൻ റോയ് വെങ്കലം മെഡൽ നേടിയത്. അത്തോളി ജി വി എച്ച് എസ് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.