കേരള എൻവയോൺമെൻ്റൽ ഫെസ്റ്റ്: ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു
പേരാമ്പ്ര: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘കേരള എൻവയോൺമെൻ്റൽ ഫെസ്റ്റി’ൻ്റെ പ്രചരണാർത്ഥം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, പരിസ്ഥിതി ക്ലബ് എന്നിവയുമായി സഹകരിച്ച് ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. 27 ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പ് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി കെ റാബിയ, പി എം ബഷീർ, സി കെ കുമാരൻ, കെ എം ഷാമിൽ, ഹാഫിസ് പൊന്നേരി , വി എം അഷ്റഫ്, ഇ കെ യൂസഫ്, മുഹമ്മദ് ബാസിൽ, കെ ബിയ, മിനി ചന്ദ്രൻ, പി കെ വികാസ്, അഹമ്മദ് ബറാമി, സിഗ്നി ദേവരാജ്, സരസ്വതി ബിജു തുടങ്ങിയവർ സംസാരിച്ചു. വരച്ച ചിത്രങ്ങൾ ഫെസ്റ്റിന്റെ വേദിയിൽ പ്രദർശനത്തിന് വെക്കും. 11 വ്യത്യസ്ത സെഷനുകളും ഉദ്ഘാടനം സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ തുടങ്ങിയവയും ആസൂത്രണം ചെയ്തിരിക്കുന്ന ഫെസ്റ്റിൽ മാധവ് ഗാഡ്ഗിൽ, മേധാപട്ക്കർ എന്നിവർക്ക് പുറമേ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഫെസ്റ്റിന്റെ പ്രചരണാർത്ഥം വൃക്ഷത്തൈ നടൽ, പരിസ്ഥിതി ഗാനമേള, ഫ്ലാഷ് മോബ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
പടം: കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിന്റെ പ്രചരണാർത്ഥം നടന്ന ചിത്രരചന ക്യാമ്പ് പേരാമ്പ്ര എഇഒ കെവി പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.