സൗജന്യ പക്ഷാഘാത മെഡിക്കൽക്യാമ്പ് ജനു.25 ന്
കോഴിക്കോട് : ആയുർ ഗ്രീൻ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന
പക്ഷാഘാത അവബോധ ക്യാമ്പയിൻ്റെ ഭാഗമായി റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുമായി സഹകരിച്ച് സൗജന്യ പക്ഷാഘാത ജില്ലാ തല മെഡിക്കൽ
ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി 25 ന് രാവിലെ 10. 30 ന് തൊണ്ടയാട് ബൈപ്പാസിന് സമീപം ടി സി വൺ കൺവെൻഷൻ സെൻ്ററിലാണ് ക്യാമ്പ് . വൈകീട്ട് 4 ന് സമാപിക്കും.
പക്ഷാഘാത ചികിത്സ രംഗത്ത് കാൽ നൂറ്റാണ്ടിൻ്റെ സേവന പാരമ്പര്യമുള്ള എടപ്പാൾ ആയുർഗ്രീൻ ഹോസ്പിറ്റൽ നേതൃത്വം നൽകുന്ന ക്യാമ്പിന് 2025 ഒക്ടോബറിൽ എടപ്പാളിൽ മിനിമാരത്തോണോ ടെയാണ് തുടക്കമായത്. ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക്ക് ഇൻ് ഗ്രേറ്റഡ് ന്യൂറോ റിഹാബ് ആശുപത്രി എന്ന നിലയിൽ സ്ട്രോക്ക് പ്രതിരോധം , അവബോധം, റീഹാബിലിറ്റേഷൻ എന്ന ലക്ഷ്യത്തോടെയും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ ‘ സഹായത്തോടെ സ്ട്രോക്ക് രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്ന സംയോജിത റിഹാബിലിറ്റേഷൻ ചികിത്സാ രീതി പരിചയപെടുത്തുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 89430 55556.
പത്ര സമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് , ജന. സെക്രട്ടറി സുഭിഷ മധു , ആയുർ ഗ്രീൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ എൻ സക്കറിയ, മെഡിക്കൽ ഡയറക്ടർ ഡോ എം ടി ഹബീബുള്ള ,
മെഡിക്കൽ സൂപ്രണ്ട് ആൻ്റ് ഫിസിഷ്യൻ ഡോ. പി വി ഫാത്തിമ,
എന്നിവർ പങ്കെടുത്തു.