ബി.എം.എച്ച് എം.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്: താരലേലം ആവേശമായി
കോഴിക്കോട്: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശവുമായി കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് (സി.എം.സി.) സംഘടിപ്പിക്കുന്ന ബി.എം.എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് (എം.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ താരലേലം നടന്നു.ജയിൽ റോഡ് ഹോട്ടൽ സ്പാനിലെ ഹാളിൽ നടന്ന ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.സി.എം.സി. പ്രസിഡന്റ് പി ഫൗസൽ ഹസൻ അധ്യക്ഷത വഹിച്ചു. വി കെ ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായി.ബേബി മെമ്മോറിയൽ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജർ നസ് വിൻ ആദ്യ കളിക്കാരനെ തിരഞ്ഞെടുത്തു.ഓൺ ലൈൻ രജിസ്ട്രേഷൻ ചെയ്തവരിൽ ഭാഗ്യവാനുള്ള സമ്മാനം മെറാൾഡ് ജ്വൽസ് സി.എം.ഡി. അബ്ദുൾ ജലീൽ ഇടത്തിൽ , മനാഫ്, ഹബീബ് ഇലാൻസ്, സൗദ് എന്നിവർക്ക് സമ്മാനിച്ചു.29 ക്ലബുകളിൽ നിന്നുള്ള 290 ഓളം പ്രമുഖ താരങ്ങൾ പങ്കെടുത്ത ലേലം കടുത്ത മത്സരത്തിനൊടുവിലാണ് കളിക്കാരെ സ്വന്തമാക്കിയത്.സൂപ്പർ സീനിയർ വിഭാഗത്തിൽ ഫാറൂക്ക് അലിയെ റോയൽസും മൂസ നഹാസിനെ ഡയമണ്ട് ക്രിക്കറ്റ് ക്ലബ്ബും ഉയർന്ന വില നൽകി സ്വന്തമാക്കി.ജൂനിയർ വിഭാഗത്തിൽ ഏറ്റവും ഉയർന്ന ലേലത്തുക കെ ദിൽഷാദ് അലിയെ പ്ലാസ്കോ പ്ലാസ്റ്റിക് കരസ്ഥമാക്കി.മാസ്റ്റേഴ്സ് വിഭാഗത്തിൽ ഫഹദ് കരാനിക്ക് വേണ്ടി മൊത്തം ലേലത്തിലെ ഏറ്റവും ഉയർന്ന തുക ടീം ദോസ്തി നൽകി.ആവേശകരമായ ലേലം ഷബീർ അഹമ്മദ് എസ് ആർ കെ, വാലിദ് പാലാട്ട്, അക്താബ് കെ എം എന്നിവർ നിയന്ത്രിച്ചു.ഇതിനോടനുബന്ധിച്ച് ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും നടന്നു.വിവിധ ഫ്രാഞ്ചൈസികളുടെ പ്രതിനിധികൾക്ക് സംഘാടകർ മെമന്റോകൾ സമ്മാനിച്ചു. സെക്രട്ടറി ബി വി മെഹബൂബ്,ട്രഷറർ കെ അൽത്താഫ്,ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്,സി ഇ വി ഹാരിസ് എന്നിവരും പി പി മെഹറൂഫ്, പി വി ഹാരീസ്, ഫാറൂക് അലി, നിസാർ വി സി, മുഹമ്മദ് അസ്ലം,കെ ജൈസൽ താജുദ്ദീൻ മാളിയേക്കൽ, തൗഫീക് പി വി, സിയാദ് കെ എം, ഡി വി തബീൽ, മജ്സും അലി , ഹർഷാദ് എ എം, കെ വി ഗാലിബ്, ഒ മമ്മുദു എന്നിവർ പ്രസംഗിച്ചു.പത്ര സമ്മേളനത്തിൽ പി ഫൗസൽ ഹസ്സൻ , അക്താബ് കെഎം, കെ അൽത്താഫ് എന്നിവർ ടൂർണമെന്റിനെ കുറിച്ച് വിശദീകരിച്ചു.ഓഗസ്റ്റ് 13 മുതൽ 16 വരെ നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കും.
ഫോട്ടോ : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ് ബി എം എച്ച് – എം പി എൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് താരലേലം സ്‌ക്രീൻ സ്വിച്ചോൺ ചെയ്ത എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും ബി വി മെഹബൂബ് , കെ അൽത്താഫ് , ഫൗസൽ ഹസ്സൻ,ഒ മമ്മുദു സമീപം