ആഗോള യുവജന നൈപുണ്യ ദിനാചരണം ; അബ്‌ദുൾ ജലീൽ എടത്തിലിനെ ആദരിച്ചു
കോഴിക്കോട് :സംസ്ഥാന സർക്കാർ നൈപുണ്യ വികസന മിഷൻ്റെ ജില്ലാ കേന്ദ്രമായ ഡിസ്ട്രിക്ട് സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗോള യുവജന നൈപുണ്യ ദിനാചരണം സംഘടിപ്പിച്ചു.ആനിഹാൾ റോഡ് ബി എസ് എൻ എൽ ബിൽഡിങിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഹാളിൽ ഭാരത് സേവക് സമാജം ജില്ലാ പ്രോഗ്രാം ഓഫീസർ കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെറാൾഡ ജ്വൽസ് സി. എം.ഡിയും നൈപുണ്യ വിദ്യാഭ്യാസ പ്രവർത്തകനുമായ അബ്ദുൾ ജലീൽ എടത്തിലിനെ ആദരിച്ചു.സ്‌കിൽ ടു കരിയർ ഡയറക്ടർ പ്രൊഫ.വി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.ഡിസ്ട്രിക്റ്റ് സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ബി ഡി ഇ – കെ ആർ സൂര്യ , ഇസ്മയിൽ പുനത്തിൽ, സുൽത്താന നിഹാല , ശരത് എസ് നാഥ് ,കെ അനാമിക എന്നിവർ പ്രസംഗിച്ചു. ആഴ്ചവട്ടം ഗവ ഹയർ സെക്കൻഡറി സ്കൂൾ , മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
ഫോട്ടോ :ഡിസ്ട്രിക്ട് സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗോള യുവജന നൈപുണ്യ ദിനാചരണത്തിൻ്റെ ഭാഗമായി മെറാൾഡ ജ്വൽസ് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിലിനെ ഭാരത് സേവക് സമാജം ജില്ലാ പ്രോഗ്രാം ഓഫീസർ കെ അനിൽ കുമാർ ആദരിക്കുന്നു.സമീപം സുൽത്താന നിഹാല,കെ അനിൽ കുമാർ,പ്രൊഫ. വി വേണുഗോപാൽ , ആറ്റക്കോയ പള്ളിക്കണ്ടി ശരത് എസ് നാഥ് സമീപം