സിയസ്കോ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
കോഴിക്കോട് :സിയസ്കോ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.അഡ്വ പി എൻ റഷീദലി (പ്രസിഡൻ്റ് )പി എൻ വലീദ് ( ജന. സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട 7 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.ചെറൂട്ടി റോഡ് എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.വി കെ ഫൈസൽ ബാബു എം എൽ എ പുതിയ ഭാരവാഹികൾക്ക് സ്ഥാന ചിഹ്നം നൽകി ഉദ്ഘാടനം ചെയ്തു.സമൂഹ നന്മയ്ക്ക് സന്നദ്ധ സംഘടനകൾ കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.സിയസ്കോ മുൻ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.മുൻ ജന.സെകട്ടറി ഫസൽ റഹ്‌മാൻ , വൈസ് പ്രസിഡൻ്റ് മാരായ ഡോ :ഷഹദ് ബിൻ അലി , പി വിമുഹമ്മദ് യൂനസ് , സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി ,കെ വി അബ്ദുൽ ഗഫൂർ , ട്രഷറർ എസ് എം മുഹമ്മദ് സാലിഹ് , ഡോ അലി ഫൈസൽ , സി പി കുഞ്ഞഹമ്മദ് ,ഡോ പി സി അൻവർ ,അമ്പലപ്പള്ളി റഹ്‌മാൻ ,സി എ ഹാരിഫ്,നാസീം ബക്കർ ,ജമാദ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :സിയസ്കോ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് ചെറൂട്ടിറോഡ് എം എസ് എസ് ഹാളിൽ വി കെ ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.ഇടത് നിന്നും നാസീം ബക്കർ ,സി ബി വി സിദ്ദിഖ്,പി എൻ വലീദ്,പി എൻ റഷീദലി, ഡോ പി സി അൻവർ , സി പി കുഞ്ഞുമുഹമ്മദ് ,എസ് എം സാലിഹ്, ജമാദ് ഉസ്മാൻ,പി ഒ ഹാഷ്മിം ,ഫസൽ റഹ്‌മാൻ ,അമ്പലപ്പള്ളി റഹ്‌മാൻ , പി വി യൂനുസ് , സന്നാഫ് പാലക്കണ്ടി സമീപം