Skip to content
Saturday March 7, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
 സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
Local News

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്

by malayalam_live March 4, 2026 0 Comment

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് ജനുവരി 23,24,25 തിയ്യതികളില്‍ പരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,77,650 വിദ്യാര്‍ത്ഥികളില്‍ 2,73,571 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,69,930 പേര്‍ വിജയിച്ചു (99 ശതമാനം). ആകെ വിജയിച്ചവരില്‍ 9,379 പേര്‍ ടോപ് പ്ലസും, 54,272 പേര്‍ ഡിസ്റ്റിംഗ്ഷനും, 94,747 പേര്‍ ഫസ്റ്റ് ക്ലാസും, 41,889 പേര്‍ സെക്കന്റ് ക്ലാസും, 69,618 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി 7,411 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 11,090 മദ്‌റസകള്‍ക്ക് സമസ്തയുടെ കീഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,30,997 കുട്ടികളില്‍ 1,28,418 പേര്‍ വിജയിച്ചു. 98.03 ശതമാനം. 4,083 ടോപ് പ്ലസും, 23,369 ഡിസ്റ്റിംഗ്ഷനും, 41,066 ഫസ്റ്റ് ക്ലാസും, 19,674 സെക്കന്റ് ക്ലാസും, 40,226 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 92,217 കുട്ടികളില്‍ 91,539 പേര്‍ വിജയിച്ചു. 99.26 ശതമാനം. 4,224 ടോപ് പ്ലസും, 21,308 ഡിസ്റ്റിംഗ്ഷനും, 34,652 ഫസ്റ്റ് ക്ലാസും, 13,617 സെക്കന്റ് ക്ലാസും, 17,738 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,416 കുട്ടികളില്‍ 41,082 പേര്‍ വിജയിച്ചു. 99.19 ശതമാനം. 902 ടോപ് പ്ലസും, 7,638 ഡിസ്റ്റിംഗ്ഷനും, 15,423 ഫസ്റ്റ് ക്ലാസും, 7,142 സെക്കന്റ് ക്ലാസും, 9,977 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 8,941 കുട്ടികളില്‍ 8,891 പേര്‍ വിജയിച്ചു. 99.44 ശതമാനം. 170 ടോപ് പ്ലസും, 1,957 ഡിസ്റ്റിംഗ്ഷനും, 3,606 ഫസ്റ്റ് ക്ലാസും, 1,456 സെക്കന്റ് ക്ലാസും, 1,677 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ 3104 മദ്‌റസകളും, ഏഴാം ക്ലാസില്‍ 2767 മദ്‌റസകളും, പത്താം ക്ലാസില്‍ 1145 മദ്‌റസകളും, പ്ലസ്ടുവില്‍ 209 മദ്‌റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.
ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് യു.എ.ഇയിലെ മര്‍ക്കസുസ്സുന്ന ദുബൈ മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 199 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ എല്ലാവരും വിജയിച്ചു. ഏഴ്, പത്ത് ക്ലാസുകളില്‍ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. ഏഴാം ക്ലാസിലവ് 131 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 130 പേരും, പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു. എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുല്‍ ഇസ്ലാം അറബിക് മദ്‌റസയിലാണ്. രജിസ്ത്ര ചെയ്ത 35 കുട്ടികളും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 12,083 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,961 വിദ്യാര്‍ത്ഥികള്‍.
പരീക്ഷാ ഫലം ംംം.മൊമേെവമ.ശിളീ, വേേു://ൃലൗെഹ.േമൊമേെവമ.ശിളീ/ എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2026 ഏപ്രില്‍ 5ന് ഞായറാഴ്ച നടക്കുന്ന ”സേ”പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 250 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2026 മാര്‍ച്ച് 6 മുതല്‍ 14വരെ മദ്‌റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.
സ്‌കൂള്‍ സിലബസ് പ്രകാരം നടക്കുന്ന മദ്‌റസകളുടെ പരീക്ഷ 2026 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ നടക്കും. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇന്ത്യയിലും വിദേശത്തുമായി 17,695 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ ഇന്ത്യയിലെ റീട്ടെയിൽ ലോഞ്ചും ഫസ്റ്റ് സെയിലും നടന്നു
  • സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
  • പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്ക്കാരം സമ്മാനിച്ചു
  • സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
  • ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരംഎ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Entertainments

മൈജിയുടെ നേതൃത്വത്തിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന്റെ

March 6, 2026
Local News

സന്തോഷം, അഭിമാനം!-മുഖ്യമന്ത്രി പിണറായി വിജയന്‍; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ്

March 6, 2026
Local News

പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ

March 4, 2026
Local News

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചുവിജയം 99%, 9,379 പേര്‍ക്ക്

March 4, 2026
Malayalam Live Malayalam Live

2nd floor Kamala Building East Nadakkavu Kozhikode 673011

+91 7907 402 225

info@example.com

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Local News

റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ്

Copyright 2026. Malaylam Live . All Right Reserved