പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്ക്കാരം സമ്മാനിച്ചു
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്ക്കാരം. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2025-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാർഡ്’ തൊഴിൽമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ. എൻ. ഗോപിനാഥ് സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുർവ്വേദൗഷധം, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററിവിഭാഗത്തിലാണ് അവാർഡ്.
ഊരാളുങ്കൽ സൊസൈറ്റിക്കുവേണ്ടി സൈറ്റ് ലീഡർ പി. ടി. പ്രദീപ്, യൂണിറ്റ്സ് മാനേജർ ശരത് ലാൽ, എൻവയൺമെന്റ് മാനേജർ ബി. രാജേഷ്, എഫ് ആൻഡ് ഇ സീനിയർ എക്സിക്യൂട്ടീവ് എ. പി. ജ്യോതിഷ് ലാൽ, സീനിയർ അക്കൗണ്ടന്റ് ബിജുകുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ചീഫ് ഇലക്ടറൽ ഇൻസ്പെക്ടർ ജി. വിനോദ്, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, കെഎസ്‌എസ്‌ഐഎ പ്രസിഡന്റ് എ. നിസാറുദ്ദീൻ, ഇഎംസി ഡയറക്ടർ ആർ. ഹരികുമാർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്, ജോയിന്റ് ഡയറക്ടർ ടി. കെ. ഷാബുജാൻ, ഇൻസ്പെക്ടർ ആർ. രമേഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
കേരള ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2025-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാർഡ്’ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാലായിലുള്ള ഇന്റർ ലോക് ടൈൽസ് യൂണിറ്റിനുവേണ്ടി സൈറ്റ് ലീഡർ പി. ടി. പ്രദീപ്, യൂണിറ്റ്സ് മാനേജർ ശരത്ലാൽ, എൻവയമെന്റ് മാനേജർ ബി. രാജേഷ്, എഫ് ആൻഡ് ഇ സീനിയർ എക്സിക്യൂട്ടീവ് എ. പി. ജ്യോതിസ്ലാൽ, സീനിയർ അക്കൗണ്ടന്റ് ബിജുകുമാർ എന്നിവർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ. എൻ. ഗോപിനാഥിൽനിന്ന് ഏറ്റുവാങ്ങുന്നു. ഇരുപതുവരെ തൊഴിലാളികളുള്ള വിഭാഗത്തിൽ കെട്ടിടനിർമ്മാണസാമഗ്രികളുടെ ഉത്പാദനശാലകളുടെ ഉപവിഭാഗത്തിലാണ് ഒന്നാം സമ്മാനം.