പാവങ്ങാട്എം ഇ എസിൽവാർഷികാഘോഷം8 ന് വ്യാഴാഴ്ച
കോഴിക്കോട് :പാവങ്ങാട്
എം ഇ എസ് സെൻ്റർ സ്കൂൾ വാർഷികാഘോഷം 8 ന് വ്യാഴാഴ്ച വൈകീട്ട് 5 ന് നടക്കും .
എം ഇ എസ് സ്കൂൾ വേദിയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടി മറീന മൈക്കിൾ കുരിശിങ്കൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ എ എം പി ഹംസ അധ്യക്ഷത വഹിക്കും.
വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ എ ഷജീന അവതരിപ്പിക്കും.
അതിഥികൾക്ക് സെക്രട്ടറി ടി പി എം സജാൽ മുഹമ്മദ് ഉപഹാര സമർപ്പണം നടത്തും.പി എം സജാൽ മുഹമ്മദ് സ്വാഗതവും കെ ഹാഷിം നന്ദിയും പ്രകടിപ്പിക്കും.
വിവിധ കലാ പരിപാടികൾ നടക്കും.
