സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് (എസ് ഡി എഫ് സി -2026) കോഴിക്കോട് ഒരുങ്ങി. ജനുവരി 8,9,10 തിയ്യതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപ കര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍ ഗവേഷകര്‍, സംരഭകര്‍, ക്ഷീര കര്‍ഷര്‍ തുടങ്ങി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പുമന്ത്രിമാര്‍ ഒത്തു ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും കോണ്‍ക്ലേവിനുണ്ട്.
ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ സൗത്ത് സോണ്‍ ചാപ്റ്റര്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ക്ഷീരവികസന വകുപ്പ് എിവയുടെ സഹകരണത്തോടെ നടത്തുന്ന കോണ്‍ക്ലേവിന്റെ മുഖ്യ സ്‌പോണ്‍സര്‍ മില്‍മയാണ്.
അമൂല്‍, നന്ദിനി, ആവിന്‍, സംഘം ഡെയറി, ഡോഡ്‌ല ഡെയറി, ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്, ക്രീംലൈന്‍ ഡെയറി പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും, സാങ്കേതിക മേഖലയിലെ മള്‍ട്ടി നാഷണല്‍ കമ്പനികളും, പ്രമുഖ ഭക്ഷ്യോത്പാദകരും കോണ്‍ക്ലേവില്‍ പങ്കാളികളാണ്.
ജനുവരി 8ന് രാവിലെ 10ന് നടക്കുന്ന പ്രീ-കോണ്‍ഫ്രന്‍സ് പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എം.കെ രാഘവന്‍ എം.പി, .തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് മറ്റ് പ്രമുഖരും പങ്കെടുക്കും.
കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 9ന് രാവിലെ 10.30ന് നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരായ ജെ.ചിഞ്ചുറാണ, ടി. മനോ തങ്കരാജ് – തമിഴ്‌നാട് , കെ.വെങ്കിടേഷ് – കര്‍ണാടക ‘, കിഞ്ചാരപ്പു അട്ചനായിഡു -ആന്ധ്രപ്രദേശ് , വാകിടി ശ്രീഹരി – തെലുങ്കാന, സി. ദേജ കൗമര്‍ – പോണ്ടിച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
ക്ഷീര മേഖലയില്‍ മികവ് തെളിയിച്ച ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് ഡെയറി പ്രൊഫഷണല്‍ അവാര്‍ഡും വനിതാ ക്ഷീര കര്‍ഷകര്‍ക്കുള്ള വുമണ്‍ ഡെയറി ഫാര്‍മര്‍ അവാര്‍ഡും കോണ്‍ക്ലേവില്‍ വെച്ച് സമ്മാനിക്കും.
ജനുവരി 10 ന് 2 മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് സി.ഷാ, ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ (ഐഡിഎ) പ്രസിഡണ്ട് സുധീര്‍ കുമാര്‍ സിംഗ്, ഐഡിഎ സൗത്ത് സോണ്‍ ചെയര്‍മാന്‍ ഡോ. സാതിഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ സംബന്ധിക്കും.
പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ഷീരവ്യവസായ മേഖലയെക്കുറിച്ചുള്ള വിജ്ഞാനവും, അവബോധവും വര്‍ദ്ധിപ്പിക്കുതിനായുള്ള വിവിധ ഡയറി ഉപകരണങ്ങളുടെ പ്രദര്‍ശനവും, പരമ്പരാഗത വ്യവസായ മേഖലകളായ കയര്‍, നെയ്ത്ത്, മുള-കളിമണ്‍ പാത്ര നിര്‍മ്മാണം, വിവിധ വിത്ത് ഇനങ്ങളുടെയും, സുഗന്ധ വ്യജ്ഞനങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കേരള പോലീസ്, വനം വകുപ്പ്, സുഗന്ധവിള ഗവേഷണ കേന്ദ്രം, വെറ്ററിനറി യൂണിവേഴ്‌സിറ്റി, കാര്‍ഷിക സര്‍വ്വകലാശാല, കേരള ലൈഫ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങിയ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരിക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. മില്‍മ ഉല്‍പ്പങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മില്‍മ സ്റ്റാളില്‍ നിന്നും സൗജന്യ നിരക്കില്‍ ലഭിക്കും.
കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ ചര്‍ച്ചകളിലും സെമിനാറുകളിലും Reserve Bank of India, Kerala Veterinary & Animal Sciences University, APEDA, FSSAI, AMUL, CFTRI, IIM, Kingston Engineering College Vellore, Amala Cancer Research Centre Thrissur, Tata Consumer Products Pvt. Ltd തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചര്‍ച്ച നയിക്കും. ജനുവരി 8, 9 തീയതികളിലായി വിവിധ കലാപരിപാടികളും അരങ്ങേറും
വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്. മണി (മില്‍മ ചെയര്‍മാന്‍ & സംഘാടക സമിതി ചെയര്‍മാന്‍ എസ്.ഡി.എഫ്.സി 2026), ഡോ. സി.പി ചാള്‍സ് (ഐഡിഎ സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍), ഡോ. രാജേന്ദ്ര കുമാര്‍ ( വൈസ് ചെയര്‍മാന്‍ ഐഡിഎ സൗത്ത് സോണ്‍), ഡോ. പി.ഐ. ഗീവര്‍ഗീസ് (മുന്‍ ഐ.ഡി.എ ചെയര്‍മാന്‍, എസ്.ഡി.എഫ്.സി 2026 സംഘാടക സമിതി രക്ഷാധികാരി), ഡോ. എസ്.എന്‍. രാജകുമാര്‍ (ചെയര്‍മാന്‍ – ഐ.ഡി.എ കേരള ചാപ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.ഡി.എഫ്.സി 2026), ഐ.എസ്. അനില്‍ കുമാര്‍, കണ്‍വീനര്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ഐഡിഎഫ്‌സി 2026), ഡോ.അപര്‍ണ സുധാകരന്‍ (സെക്രട്ടറി ഐഡിഎ കേരള ചാപ്റ്റര്‍) എന്നിവര്‍ സംബന്ധിച്ചു.