വിവാദങ്ങൾ വഴി മാറി “സിദ്ധാർത്ഥൻ”പ്രകാശനം 15 ന്
കോഴിക്കോട് :രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട സമാനതയുള്ള വിഷയത്തെ ആസ്പദമാക്കി ജ്യോതിഷ പണ്ഡിതൻ മുരളീധര പണിക്കർ എഴുതിയ നോവൽ “സിദ്ധാർത്ഥൻ” പ്രകാശനത്തിന് ഒരുങ്ങുന്നു.
ജനുവരി 15 ന് വൈകീട്ട് 4 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എം കെ രാഘവൻ എം പി , മാധ്യമ പ്രവർത്തകൻ എം പി സൂര്യാ ദാസിന് നൽകി പ്രകാശനം ചെയ്യും.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ലത്തീഫ് പറമ്പിൽ പുസ്തകം പരിചയപ്പെടുത്തും.
ഗണേഷ് പന്നിയത്ത് , മുരളി ബേപ്പൂർ , ഗാനിയ മെഹർ , ഡോ രേഷ്മ , ദേവരാജൻ തച്ചറക്കൽ തുടങ്ങിയവർ പങ്കെടുക്കും.
ഒരു വർഷം മുമ്പ് പുസ്തം തയ്യാറാക്കിയെങ്കിലും സിദ്ധാർത്ഥൻ എന്ന് പേര് വന്നതിനാൽ കേരളത്തിൽ നടന്ന സംഭവവുമായി ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് കോടതിയിൽ കേസുണ്ടായിരുന്നു , ഇതെല്ലാം മറി കടന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്, വിവാദ വിഷയവുമായി സമാനത മാത്രമാണ് ഉള്ളതെന്ന് സംഘാടകർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ ലിപി പബ്ലിക്കേഷൻസ് പ്രതിനിധി ഗണേശ് പന്നിയത്ത് ,സംഘാടക സമിതി അംഗങ്ങളായ ടി കെ വിദ്യാധരൻ , ദേവരാജൻ തച്ചറക്കൽ എന്നിവർ പങ്കെടുത്തു.
