സ്വതന്ത്രമായി എഴുതുവാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കേരളം പോകുന്നതെന്ന് എം.കെ. രാഘവൻ എം.പി. ബേപ്പൂർ മുരളീധര പണിക്കരുടെ നോവൽ “സിദ്ധാർത്ഥൻ” പ്രകാശനം ചെയ്തു
കോഴിക്കോട്: എഴുത്തുകാർക്ക് സ്വതന്ത്രമായി എഴുതുവാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കേരളത്തിൽകാര്യങ്ങൾ പോകുന്നതെന്ന് എം.കെ. രാഘവൻ എം.പി. ബേപ്പൂർ മുരളീധരപണിക്കരുടെ ലിപി പ്രസിദ്ധീകരിച്ച നോവൽ “സിദ്ധാർത്ഥൻ” മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസിന് നൽകി പ്രകാശനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഗിങിനിടെ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥൻ്റെ ജീവിതത്തെ പ്രമേയമാക്കി മുരളീധര പണിക്കർ എഴുതിയ സിദ്ധാർത്ഥൻ എന്ന നോവലിന് നേരെയുണ്ടായ ഭീഷണി ഈ സാഹചര്യത്തെയാണ് ഓർമ്മപ്പെടുത്തുന്നത് , കേരളീയ സമൂഹം ഇത് ഗൗരവമായെടുത്ത് ചർച്ച ചെയ്യണമെന്നും എം പി കൂട്ടിച്ചേർത്തു.
എത്ര വെട്ട് വെട്ടിയിട്ടും ക്രൂരമായി കൊന്നാലും അവരെ സഹായിക്കുവാൻ രാഷ്ട്രീയം കടന്നുവരുന്ന ഒരു പരിതസ്ഥിതിയാണ് വർത്തമാനകാല കേരളത്തിൽ സംജ്ജാതമായിട്ടുള്ളത്. കേരളത്തിലെ ക്യാംപസുകളിലെ റാഗിങ്ങടക്കമുള്ള സാഡിസ്റ്റ് മനോഭാവത്തിനെതിരെ പൊതു സമൂഹം ശക്തമായി മുന്നോട്ടു വരണം. ഇത് കൊണ്ടാണ് നമ്മുടെ യൂണിവേഴ്സിറ്റികളിലടക്കം പഠിക്കുവാൻ ആളെ കിട്ടാത്ത അവസ്ഥ വരുന്നത്. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി എങ്ങനെ കൊല്ലപ്പെട്ടുവെന്നതിന് ഭരണകൂടവും പൊതുസമൂഹവും വ്യക്തമായ ഉത്തരം നൽകണമെന്നും മറ്റ് പരിഗണനകളില്ലാതെ റാഗിങിനെതിരെ ശക്തമായ നടപടികളുമായി വരുവാൻ ഇനിയും പൊതു സമൂഹം അമാന്തിച്ചു കൂടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. ലത്തീഫ് പറമ്പിൽ പുസ്തക പരിചയം നടത്തി. എം.പി. സൂര്യദാസ് , മുരളീ ബേപ്പൂർ, ഗാനിയ മെഹർ, ഡോ. രേഷ്മ, ലിപി അക്ബർ എന്നിവർ പ്രസംഗിച്ചു. മുരളീധര പണിക്കർ മറുമൊഴി നടത്തി. ഗണേഷ് പന്നിയത്ത് സ്വാഗതവും ദേവരാജ് തച്ചറക്കൽ നന്ദിയും പറഞ്ഞു.
Photo Caption – 1
ബേപ്പൂർ മുരളീധരപണിക്കരുടെ ലിപി പ്രസിദ്ധീകരിച്ച പുതിയ നോവൽ സിദ്ധാർത്ഥൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസിന് നൽകി എം.കെ. രാഘവൻ എം.പി പ്രകാശനം ചെയ്യുന്നു. സമീപം ബേപ്പൂർ മുരളീധര പണിക്കർ , നവാസ് പൂനൂർ , ലിപി അക്ബർ തുടക്കിയവർ
ഫോട്ടോ : 2 –
ബേപ്പൂർ മുരളീധരപണിക്കരുടെ ലിപി പ്രസിദ്ധീകരിച്ച പുതിയ നോവൽ സിദ്ധാർത്ഥൻ പ്രകാശനത്തിന് ശേഷം എം.കെ. രാഘവൻ എം.പി സംസാരിക്കുന്നു. ബേപ്പൂർ മുരളീധര പണിക്കർ , നവാസ് പൂനൂർ , ലിപി അക്ബർ തുടക്കിയവർ.
