കാലിക്കറ്റ് ചേംബർ സംവാദം സംഘടിപ്പിച്ചു;
വ്യത്യസ്ത ഉണ്ടെങ്കിൽ സംരംഭകർക്ക് വിജയം ഉറപ്പിക്കാനാകുമെന്ന് വി.പി. നന്ദകുമാർ
കോഴിക്കോട്:വ്യത്യസ്ത ഉണ്ടെങ്കിൽ സംരംഭകർക്ക് വിജയം ഉറപ്പിക്കാനാകുമെന്ന്
ഐ.ഐ. എം കാലിക്കറ്റ് ചെയർമാനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനുമായ വി.പി. നന്ദകുമാർ.
കാലിക്കറ്റ് ചേംബർ സംഘടിപ്പിച്ച “എൻ്റെ യാത്ര, എൻ്റെ കഥ ” സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിന് പകരം
വ്യത്യസ്തമായി എന്തു ചെയ്യുന്നുവെന്നതിലാണ് ഓരോ പുതിയ സംരംഭകൻ്റെയും നേട്ടം.
മിഠായി തെരുവ് ഗുജറാത്തിലായിരുന്നെങ്കിൽ മിഠായി തെരുവിലെ ഓരോ പലഹാരങ്ങളും ഹാൽദിറാം പോലെ ഓരോ വ്യത്യസ്ത ഉൽപ്പന്നങ്ങളായി ഇന്ത്യയിലെ പ്രധാന ബ്രാൻഡുകളിലൊന്നായി മാറാതിരിന്നതും ഇത്തരം വ്യത്യസ്ത ചിന്തയില്ലാത്തതുകൊണ്ടാണ്. തൻ്റെ സംരംഭത്തിനു വേണ്ടി പൂർണമായി തയ്യാറെടുക്കുകയെന്നതാണ് ഒരു സംരംഭകനുണ്ടാകേണ്ട ഏറ്റവും അടിസ്ഥാനം. പരാജയമെന്നത് വ്യവസായിയുടെ വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നതാണ് അവർ തിരിച്ചറിയേണ്ടത്. പഴയ കോഴിക്കോടും മിഠായി തെരുവുമെല്ലാമാണ് ഞാൻ എന്താണെന്ന് എന്നെ പഠിപ്പിച്ചതും എൻ്റെ ചിന്തകളെ മാറ്റിയതും കോഴിക്കോട് നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെമ്പർഷിപ്പ് സർട്ടിഫിക്കേറ്റുകളുടെ വിതരണവും വി. പി. നന്ദകുമാർ നിർവഹിച്ചു.
ചടങ്ങിൽ കാലിക്കറ്റ് ചേംബർ പ്രസിഡൻ്റ് എ.പി. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.
സുബൈർ കൊളക്കാടൻ,
റാഫി പി. ദേവസ്യ, പി.എം. ഷാനവാസ്, ഷെറീൻ താരീഖ് , സുന്ദർ രാജ് എന്നിവർ സംസാരിച്ചു.
ചേംബർ പ്രസിഡൻ്റ് അബ്ദുല്ലക്കുട്ടിക്കുള്ള ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഉപഹാരം ചടങ്ങിൽ ചെയർമാൻ എം.വി. കുഞ്ഞാമു സമ്മാനിച്ചു.
ചേംബർ സെക്രട്ടറി ബോബിഷ് കുന്നത്ത് സ്വാഗതവും ട്രഷറർ അർഷാദ് ആദിരാജ നന്ദിയും പറഞ്ഞു.
ഫോട്ടോ :
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻ്റസ്ടി സംഘടിപ്പിച്ച
‘എൻ്റെ യാത്ര, എൻ്റെ കഥ’ സംവാദത്തിൽ ഐ.ഐ. എം കാലിക്കറ്റ് ചെയർമാനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനുമായ വി.പി. നന്ദകുമാർ സംസാരിക്കുന്നു.