പുതുവത്സരം : പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി
കോഴിക്കോട് : ഗുരുകുലം ആർട്ട് ഗ്യാലറി യുടെ ആഭിമുഖ്യത്തിൽ പ്രതിവാര ഫ്രൈഡെ മീറ്റ് ചർച്ചക്ക് തുടക്കമായി . സ്റ്റേഡിയം ജംഗ്ഷൻ സോന കോപ്ലക്സിൽ ഗുരുകുലം ആർട്ട് ഗ്യാലറി മിനി ഹാളിൽ നടന്ന പ്രഥമ ചർച്ച – പുതു വർഷം : പ്രതീക്ഷയും പ്രത്യാശയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എഫ് ജോർജ് ഉദ്ഘാടനം ചെയ്തു. ഗുരുകുലം ബാബു അധ്യക്ഷത വഹിച്ചു. അജീഷ് അത്തോളി മോഡറേറ്ററായി. എം എ ജോൺസൺ (പരിസ്ഥിതി) , പ്രൊഫ വർഗീസ് മാത്യൂ ( വിദ്യഭ്യാസം) , ടി കെ എ അസീസ് ( ഗാന്ധി ദർശൻ) , മോഹൻ പുതിയോട്ടിൽ ( സാഹിത്യം ), ആർ ജയന്ത് കുമാർ ( സാംസ്കാരികം), പി അനിൽ ( മാധ്യമ പ്രവർത്തനം ) എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ഗുരുകുലം ആർട്ട് ഗ്യാലറി മിനി ഹാളിൽ നടന്ന ഫ്രൈ ഡൈ മീറ്റ് – പുതു വർഷം : പ്രതീക്ഷയും പ്രത്യാശയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എഫ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.