മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ നാളെ ; പോരാട്ടം ശാസ്തയും എസ് എഫ് എസ് പാളയവും തമ്മിൽ
കോഴിക്കോട് : കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ സെമി ഫൈനൽ റൗണ്ടിൽ കെൻസയെ പരാജയപ്പെടുത്തി ശാസ്ത വിജയിച്ചു. (1-0 ).രണ്ടാം സെമിയിൽ ഡ്രീംസിനെ പരാജയപെടുത്തി എസ് എഫ് എസ് പാളയം വിജയിച്ചു. ജനുവരി 4 ന് ( ഞായാഴ്ച ) വൈകീട്ട് 5.30 ന് നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ശാസ്തയും എസ് എഫ് എസ് പാളയവും ഏറ്റുമുട്ടും. കഴിഞ്ഞ 14 ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 10 ടീം മുകളായാണ് മത്സരിച്ചത്. സെമി ഫൈനൽ മത്സരാത്ഥികളെ കറൻ്റ് മുബൈ എഫ് സി പ്ലെയർ ടി പി രഹനേഷ്, അമേരിക്കാസ് വാട്ടർ സൊലുഷൻ മാനേജിംഗ് ഡയറക്ടർ മുബാറക് കാക്കു , എസ് എഫ് എസ് ഉടമ കെ അക്ബർ എന്നിവർ പരിചയപ്പെടാൻ എത്തി.
ഫോട്ടോ :ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കെൻസയും ശാസ്തയും സെമി ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നു.