കെ യു ഡബ്ള്യം ജെ : ജിജോ മാത്യു പ്രസിഡന്റ്, കിരൺ ബാബു ജനറൽ സെക്രട്ടറി ; 36 അംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തു
തൃശ്ശൂർ: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) 2026–2028 വർഷത്തെ പുതിയ സംസ്ഥാന ഭാരവാഹികളെ തൃശ്ശൂരിൽ നടന്ന വോട്ടെണ്ണലിൽ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ്18 കേരള) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ആറ് വനിതാ സംവരണ സീറ്റുകൾ ഉൾപ്പെടെ 36 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും രണ്ടു ദിവസമായി തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന വോട്ടെണ്ണലിനുശേഷം പ്രഖ്യാപിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ:
അനുപമ ജി. നായർ (കൈരളി ടി.വി), റിതികേഷ് കെ.ടി (ന്യൂസ് മലയാളം), വി.വി അരുൺ (ന്യൂസ്18 കേരള), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രൻ (ന്യൂസ് മലയാളം), വിജയേഷ് ചൂടാൽ (ദേശാഭിമാനി), ശ്രീകാന്ത് ജി (ദേശാഭിമാനി), സനകൻ വി.എസ് (മനോരമ ന്യൂസ്), പ്രശാന്ത് ടി.പി (റിപ്പോർട്ടർ ടി.വി), ജിജോ ജോർജ് (ദേശാഭിമാനി), ജിപ്സൺ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇ.പി മുഹമ്മദ് (സുപ്രഭാതം), നോബ്ൾ ജോസ് (മാതൃഭൂമി), നീലാംബരൻ ടി.എസ് (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), സൈഫുദ്ദീൻ പി.സി (മീഡിയ വൺ), ഫിറോസ് ഖാൻ (മാധ്യമം), ശ്യാംകുമാർ എസ് (ഏഷ്യാനെറ്റ് ന്യൂസ്), രാകേഷ് പി.എസ് (മാതൃഭൂമി), ശശികാന്ത് പി (അമൃത ടി.വി), റാഫി എം ദേവസ്സി (കേരള കൗമുദി), ടി.വി ശ്രീദേവി (മലയാള മനോരമ), നസീബ് കാരാട്ടിൽ (മലയാള മനോരമ), ദിലീപ് കുമാർ (മംഗളം), സി പ്രജോഷ് കുമാർ (ദേശാഭിമാനി), അഷ്മില ബീഗം ടി (മാതൃഭൂമി), ക്രിസ്റ്റീന വർഗീസ് (24 ന്യൂസ്), അനുശ്രീ എം (മാധ്യമം), റിനീഷ് മാത്യു (ദീപിക).
വനിതാ സംവരണ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടവർ:
- അനു മേരി ജേക്കബ് (മലയാള മനോരമ)
- മനീഷ പ്രശാന്ത് (മാതൃഭൂമി)
- സുഹൈല എം.കെ (മീഡിയ വൺ)
- സുമി സുലൈമാൻ (എ.സി.വി)
- ബിന്ദു പി.വി (ദേശാഭിമാനി)
- ഗീതാഞ്ജലി എസ് (ദേശാഭിമാനി)
തിങ്കളാഴ്ച്ച രാവിലെ പത്തു മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 9.00-ഓടെയാണ് സമാപിച്ചത്. സംസ്ഥാന വരണാധികാരി വിജയകുമാരൻ ജി വോട്ടെണ്ണൽ നിയന്ത്രിച്ചു. സഹ വരണാധികാരി പി.സി സെബാസ്റ്റ്യൻ, കോഴിക്കോട് റിട്ടേണിങ് ഓഫീസർ കെ.സി റിയാസ്, പാലക്കാട് റിട്ടേണിങ് ഓഫീസർ നാരായണൻ, തൃശ്ശൂർ റിട്ടേണിങ് ഓഫീസർ ഗിരീഷ്, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഓൺലൈൻ വോട്ട് അപ്ഡേഷന് സയ്യിദ് മുഹമ്മദ് ശിഹാബ് നേതൃത്വം നൽകി.