ലഹരിക്കെതിരെ റോട്ടറി അംഗങ്ങൾ ; ‘തൂഫാൻ ഗ്രാൻഡ് സ്മാഷ്’ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന്
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം ; റോട്ടറി അംഗങ്ങൾ തൂഫാൻ വാരിയർമാരാകും
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോട്ടറി ഡിസ്ട്രിക്ട് 3204 സംഘടിപ്പിക്കുന്ന അഞ്ചാമത് ‘തൂഫാൻ ഗ്രാൻഡ് സ്മാഷ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന് കാരപറമ്പ് കോസ്മോസ് സ്പോർട്സ് സിറ്റിയിൽ നടക്കും.റോട്ടറി ഡിസ്ട്രിക്ട് 3204-ന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റ് രാവിലെ 10 ന് അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിലായി പ്രവർത്തിക്കുന്ന 93 റോട്ടറി ക്ലബുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 അംഗങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ക്യാഷ് പ്രൈസ് , ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനമായി ലഭിക്കും.സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.ടൂർണമെന്റിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനുമായി കൈകോർത്തുകൊണ്ട് 3000 ത്തോളം റോട്ടറി അംഗങ്ങൾ ‘തൂഫാൻ വാരിയർമാർ’ ആകുന്ന പ്രഖ്യാപനവും നടക്കും. 200 റോട്ടറി അംഗങ്ങൾക്ക് ബാഡ്ജ് അണിയിക്കും.റോട്ടറി ഗവർണറുടെ നേതൃത്വത്തിലുള്ള ‘മൈ സിറ്റി ഡ്രഗ് ഫ്രീ സിറ്റി’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ പേരെ അണിനിരത്താനും യുവാക്കളിൽ കായിക അവബോധവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ഡോ. കെ. ശ്രീജിൽ, റോട്ടറി അസി. ഗവർണർ സി.വി. പ്രതീഷ് മേനോൻ ,പ്രോഗ്രാം ചെയർമാൻ പി.സി.കെ. രാജൻ, പബ്ലിക് ഇമേജ് ചെയർമാൻ ടി കെ രാധാകൃഷ്ണൻ , സ്റ്റീലക്സ് ടി എം ടി ഫിനാൻസ് മാനേജർ വിനോദ് തെയ്യത്ത്, കൺവീനർ കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.