ഇന്തോനേഷ്യയുമായി വ്യാപാര-നിക്ഷേപ സാധ്യതകൾ; കാലിക്കറ്റ് ചേംബറിൽ പ്രത്യേക പരിപാടി
കോഴിക്കോട്: ഇന്തോനേഷ്യയുമായുള്ള വ്യാപാര, നിക്ഷേപ, വ്യവസായ സഹകരണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘ഇന്തോനേഷ്യയിലെ അവസരങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരളത്തിലെ വ്യവസായികൾക്കും സംരംഭകർക്കും ഇന്തോനേഷ്യൻ വിപണിയിലെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുള്ള വേദിയായി. ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ മുംബൈയിലെ കോൺസുലേറ്റ് ജനറലിലെ ഹെഡ് ഓഫ് ഇക്കണോമിക് കൗൺസൽ ട്ജോക്കി അപ്രിയാണ്ട സിരേഗർ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്തോനേഷ്യയുമായി വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ സംരംഭകർക്ക് പുതിയ വിപണികളും നിക്ഷേപ അവസരങ്ങളും കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു.കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. എം. മുസമ്മിൽ, സുബൈർ കൊളക്കാടൻ, റഫി പി. ദേവസി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സുന്ദർ രാജ് ലു സ്വാഗതവും പി.എ. ആസിഫ് നന്ദിയും രേഖപ്പെടുത്തി.ഇരു രാജ്യങ്ങളിലെയും സംരംഭകർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-വ്യവസായ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും ഇത്തരം സംവേദനാത്മക പരിപാടികൾ സഹായകരമാകുമെന്ന് ചേംബർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഫോട്ടോ ക്യാപ്ഷൻ: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇന്തോനേഷ്യയിലെ അവസരങ്ങൾ’ പരിപാടിയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ മുംബൈയിലെ കോൺസുലേറ്റ് ജനറലിലെ ഹെഡ് ഓഫ് ഇക്കണോമിക് കൗൺസൽട്ജോക്കി അപ്രിയാണ്ട സിരേഗർ മുഖ്യാതിഥിയായി സംസാരിക്കുന്നു.