മിമ -2026 സംസ്ഥാനവാർഷിക യോഗം നവംബർ 14ന്
കോഴിക്കോട്: മോഡുലാർ ഇൻ്റീരിയർ ഫർണിഷിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ കൂട്ടായ്മയായ മോഡുലാർ ഇൻ്റീരിയർ ഫർണിഷിംഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (മിമ) യുടെ 2026-ലെ സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം നവംബർ 14ന് രാവിലെ 11.30 ന് ഹോട്ടൽ ടിയാര എം.പി.എസിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മേയർ ഒ. സദാശിവൻ മുഖ്യാതിഥിയാകും. വി.കെ. ഫൈസൽ ബാബു എം.എൽ. എ വിശിഷ്ടാതിഥിയാകും. ഫർണിച്ചർ ആൻഡ് ഫിറ്റിംഗ്സ് സ്കിൽ കൗൺസിൽ ദേശീയ വൈസ് പ്രസിഡൻ്റ് പി. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും.കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഫർണീച്ചർ ആൻ്റ് ഫിറ്റിംഗ്സ്
സ്കിൽ കൗൺസിലുമായി മിമയുമായി നടത്തിയ ധാരണ പത്രം ചടങ്ങിൽ കൈമാറും. ഇൻ്റീരിയർ കോഴ്സ് നടത്തി സംഘടന വഴി യുവ തലമുറയിൽ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ ഐ ടി ഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സിലബസിലെ അപര്യാപ്തതെയക്കുറിച്ചു കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബി ജോണുമായി ചർച്ച ചെയ്തിരുന്നു. നിലവിൽ സംസ്ഥാനത്ത് 400 ലധികം മോഡുലാർ മാനുഫാക്ച്ചറിങ്ങ് ഫാക്ടറീസ് പ്രവർത്തിക്കുന്നുണ്ട്.800 കോടിയിലധികം കമ്പയിൻഡ് ക്യാപിറ്റൽ നിക്ഷേപം ഈ മേഖലയിലുണ്ട്. 12,000 പേർ നേരിട്ടും 42,000-ത്തിലധികം ആളുകൾ പരോക്ഷമായും തൊഴിൽ ചെയ്യുന്നുണ്ട്. മോഡുലാർ ഇൻ്റീരിയർ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് വ്യവസായത്തിന്റെ വളർച്ചയ്ക്കും തൊഴിൽ നൈപുണ്യ വികസനത്തിനും പുതിയ സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ 2023-ലാണ് കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മിമയുടെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പൊതുയോഗത്തിന് ശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.തുടർന്ന് എല്ലാ ജില്ലാ ജില്ലകളിലും യോഗങ്ങൾ സംഘടിപ്പിച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ. ടി മൻസൂർ അലി , ജനറൽ സെക്രട്ടറി എം. ജി അനീഷ്,എക്സി. അംഗം കെ മിർഷാദ്, പ്രോഗ്രാം കൺവീനർ ജോബി ബോസ് എന്നിവർ പങ്കെടുത്തു.