കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഡിസംബർ മൂന്നാം വാരം ; സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയൻ 62-ാം സംസ്ഥാന സമ്മേളനം ഡിസംബർ മൂന്നാം വാരം കോഴിക്കോട്ട് നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി മേയർ ഒ. സദാശിവൻ ചെയർമാനും വി.കെ ഫൈസൽ ബാബു എം.എൽ.എ കോ ചെയർമാനുമായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നിയുക്ത ജില്ലാ പ്രസിഡൻ്റ് ദീപക് ധർമ്മടം വർക്കിംഗ് ചെയർമാനും നിയുക്ത ജില്ലാ സെക്രട്ടറി എ.വി ഫർദിസ് ജനറൽ കൺവീനറുമാണ്. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പി.കെ സന്തോഷ് (സി.ഐ.ടി.യു), എ.പി പീതാംബരൻ (ഐ.എൻ.ടി.യു.സി), ബിജു ആൻ്റണി (എച്ച്.എം.എസ്), മുഹമ്മദ് ബഷീർ (എ.ഐ.ടി.യു.സി), ടി.എം അബ്ദുൽ ഹമീദ് (കെ.എൻ.ഇ.എഫ് ), പി.പി അബൂബക്കർ (കേരള സീനിയർ ജേണലിസ്റ്റ് ഫോറം), കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. പ്രജോഷ് കുമാർ, പി. വിപുൽനാഥ്, നിയുക്ത ജില്ലാ പ്രസിഡൻ്റ് ദീപക് ധർമ്മടം സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ സജിത് സ്വാഗതവും നിയുക്ത ജില്ലാ സെക്രട്ടറി എ.വി ഫർദിസ് നന്ദിയും പറഞ്ഞു.
photo :
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സംസാരിക്കുന്നു