നവ സംരഭകർക്ക്നൂതന ആശയങ്ങൾ :ഗള്‍ഫ് ഇന്ത്യന്‍ട്രേഡ് എക്‌സ്‌പോട്രേഡ് സെന്ററില്‍ഡിസം – 23 നും 24 നും
കോഴിക്കോട് :ബിസിനസ് കേരള സംഘടിപ്പിക്കുന്ന ഐക്യൂ വെഞ്ചേർസ് ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ കാലിക്കറ്റ് ട്രൈഡ് സെന്ററിൽ ഡിസംബർ 23 നും 24 നും ‘
23 ന് രാവിലെ 11 ന് വെസ്റ്റ് ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസ് ഐ എ എസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ,എം കെ രാഘവൻ എം പി , ഇ ടി മുഹമ്മദ് ബഷീർ, എം എൽ എ മാരായ അഹമ്മദ് ദേവർ കോവിൽ ,ലിൻ്റോ ജോസഫ് , പി ടി എ റഹീം എന്നിവർ മുഖ്യാതിഥികളാകും.
200 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ, ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ, ഫ്ലീമാർക്കറ്റ് , നിക്ഷേപകരുടെ സംഗമം,ബിസിനസ് എക്സലൻസ് അവാർഡ് തുടങ്ങിയവ നടക്കും.
മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്സ്, ഫര്‍ണീച്ചേഴ്സ്, ബിൽഡിംഗ് മെറ്റീരിയൽ, ബില്‍ഡേഴ്സ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എന്നിവ ഉൾപ്പടെ വിവിധ മേഖലകളിലെ 200 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകാരെ ഏകോപിപിച്ച്
ഒരു കൂട്ടായ്മയിലൂടെ വിജയം കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് കേരള ഫൗണ്ടർ ഇ പി നൗഷാദ് പറഞ്ഞു.
നവ സംരഭകർക്ക് പുതിയ ബിസിനസ് സംവിധാനങ്ങളെ കുറിച്ച് പഠിക്കാനും അവസരമുണ്ട്. ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാർഡ് നൽകി ആദരിക്കും. ദിവസവും രാവിലെ 11 ന് എക്സ്പോ തുടങ്ങും.
24 ന് വൈകീട്ട് 6 ന് സമാപന സമ്മേളനത്തോടനുബന്ധിച്ച് അവാർഡ് നൈറ്റും ഏർപ്പെടുത്തിയിട്ടുണ്ട് . ഫേസ് എക്സ് ടോക്ക് ഷോ പ്രോഗ്രാമും ശ്രദ്ധേയമാകും.
വാർത്ത സമ്മേളനത്തിൽ ബിസിനസ് കേരള ഫൗണ്ടർ ഇ പി നൗഷാദ്, സി കെ അജിനാസ് പങ്കെടുത്തു. പ്രവേശനം സൗജന്യം.വിവരങ്ങൾക്ക് 7511188200 ,
7511199201.

