കെ ശങ്കരനാരായണൻ പുരസ്കാരം എം. പി. സൂര്യദാസിന്
മുംബൈ : മുൻ ധനകാര്യ വകുപ്പ് മന്ത്രിയും പ്രമുഖ കോൺ ഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണ്ണറുമായിരുന്ന കെ. ശങ്കരനാരായണൻ്റെ സ്മരണാർത്ഥം മുംബൈ വാശി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെ. ശങ്കരനാരായണൻ ഫൗണ്ടേഷൻ്റെ – ശങ്കരനാരായണൻ സ്മാരക പുരസ്കാരത്തിന് പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി. സൂര്യദാസ് തിരഞ്ഞെടുക്കപ്പെട്ടു. 50,001 രൂപയും മൊമൻ്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എം.പി. സൂര്യദാസ് രചിച്ച, മികച്ച പാർലമെൻ്റേറിയനും നാലു പതിറ്റാണ്ടു കാലം ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമായ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ എന്ന പുസ്തകത്തിനാണ് അവാർഡ്.