ഐ.സി.എ.ഐയുടെ ‘വിജ്ഞാൻ മേള വീക്ക്’ ആരംഭിച്ചു
ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാവണം നിയമമെന്ന് മന്ത്രി പി.കെ. ബഷീർ
കോഴിക്കോട്:ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാവണം നിയമമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ – ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘വിജ്ഞാൻ മേള വീക്ക്’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനുഭവമാണ് ഏറ്റവും വലിയ പാഠം. ലോകത്തെമ്പാടും എല്ലാ മേഖലകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. അതിനെ പൂർണമായി തടയാൻ കഴിയില്ല. എന്നാൽ പാർലിമെന്റ് രൂപീകരിച്ച ഐ.സി.എ.ഐയുടെ ഈ ക്യാമ്പയിൻ വഴി സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള ഡിജിറ്റൽ സാക്ഷരതയും സാമ്പത്തിക അവബോധവും സാധാരണക്കാർക്ക് നേടാനാകും” എന്ന് മന്ത്രി കൂട്ടിച്ചേർത്തു.സി.എ മേഖലയോട് താൽപര്യമുള്ളവർ ഈ രംഗത്തേക്ക് കടന്നുവരണമെന്നും ഒട്ടേറെ സാധാരണക്കാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാരെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ ഗുണത്തേക്കാൾ ദോഷമാണ് കൂടുതലെന്നും എല്ലാ നിയമങ്ങളിലും രക്ഷപ്പെടാനുള്ള വഴികളുണ്ടെന്നും എന്നാൽ നിയമങ്ങളെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ സി.എമാർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ജാഫർഖാൻ കോളനി ജംഗ്ഷനിൽ ഐ.സി.എ.ഐ ഭവനിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് ചെയർപേഴ്സൺ എം. അത്ഭുതജ്യോതി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ജിഷ ശബരീഷ്, റാഷ അബ്ദു റസാഖ്, എൻ. വിനോദ് എന്നിവർ പ്രസംഗിച്ചു. പി.പി. റിൻഷാദ് മ്യൂച്ചൽ ഫണ്ട് സാക്ഷരതയെ കുറിച്ച് ക്ലാസെടുത്തു.
ഫോട്ടോ :ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ – ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജാഫർഖാൻ കോളനി ജംഗ്ഷനിൽ ആരംഭിച്ച ‘വിജ്ഞാൻ മേള വീക്ക്’ ക്യാമ്പയിൻ മന്തി പി കെ ബഷീർ ഉദ്ഘാടനം ചെയ്യുന്നു.റാഷ അബ്ദു റസാഖ്,എം. അത്ഭുതജ്യോതി, ജിഷ ശബരീഷ്, എൻ. വിനോദ് സമീപം.
