ബീച്ച് കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കോഴിക്കോട്: കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായി.കൂട്ടായ്മ വൈസ് പ്രസിഡന്റ് ഡോ.കെ. ശിവരാമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബാബു കെൻസ, മുജീബ് കെൻസ, എൻ.ഇ. മനോഹർ, എൻ.സി. അബ്ദുള്ള കോയ, സി. മനോജ് കുമാർ, ബി.ജി. സജി, കെ.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.തുടർന്ന് ബീച്ചിൽ മധുരവിതരണവും നടത്തി.
ഫോട്ടോ:കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷത്തിൽ ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കുന്നു.ഡോ.കെ. ശിവരാമൻ , ബാബു കെൻസ, മുജീബ് കെൻസ, എൻ.ഇ. മനോഹർ, എൻ.സി. അബ്ദുള്ള കോയ എന്നിവർ സമീപം