വർണ്ണാഭമായി ബീച്ച് കൂട്ടായ്മയുടെ ഓണ പൂക്കളം ; അടുത്ത വർഷം സന്നദ്ധ സംഘടനകൾക്കും ഓണം വാരാഘോഷത്തിൽ പങ്കാളിത്തം : കെ ജയന്ത് എം എൽ എ
കോഴിക്കോട് : കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം “ഓണ പൂക്കളം ” സംഘടിപ്പിച്ചു.കോർപ്പറേഷൻ ഓഫീസിന് സമീപം നടന്ന പരിപാടി കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.അടുത്ത വർഷം മുതൽ നഗരത്തോട് ചേർന്നുള്ള മണ്ഡലത്തിലെ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഓണ പൂക്കള മത്സരത്തിൽ പങ്കാളിത്വം ഉറപ്പാക്കുമെന്ന് എം എൽ എ പറഞ്ഞു.കൂട്ടായ്മ പ്രസിഡൻ്റ് പാലക്കണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.സെക്രട്ടറി മുജീബ് കെൻസ , എൻ സി അബ്ദുള്ള കൊയ, കെ വി ഇസ്ഹാഖ് ,ട്രഷറർ കെ ഇ മനോഹർ, ആർ ജയന്ത് കുമാർ, വികെ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കോർപ്പറേഷൻ ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ചു. പായസ വിതരണവും നടത്തി.
ഫോട്ടോ :കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം “ഓണ പൂക്കളം” ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപം കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. പാലക്കണ്ടി മൊയ്തീൻ കോയ , മുജീബ് കെൻസ , എൻ സി അബ്ദുള്ള കൊയ, കെ വി ഇസ്ഹാഖ് ,കെ ഇ മനോഹർ, ആർ ജയന്ത് കുമാർ സമീപം