ഓണാഘോഷം സംഘടിപ്പിച്ചു
കോഴിക്കോട് : നേതാജി കൾച്ചറൽ അസോസിയേഷൻ ഇന്ത്യയും കടം കടക്കെണി പീഡിതർ സംഘടനയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.വൈദ്യരങ്ങാടി വി പി സിഗനേച്ചർ ഹാളിൽ നടന്ന പരിപാടി ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡൻ്റ് ഇൻചാർജ് എസ്. പ്രിയ ഉദ്ഘാടനം ചെയ്തു.നേതാജി കൾച്ചറൽ അസോസിയേഷൻ ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.തിരക്കഥാകൃത്ത് പി ആർ നാഥൻ മുഖ്യ പ്രഭാഷണം നടത്തി. ആൾ ഇന്ത്യ സേവ് എഡുക്കേഷൻ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ ജോർജ്ജ് ജോസഫ്, കടം കടക്കെണി പീഡിതർ സംഘടന ജനറൽ സെക്രട്ടറി എം പി ഷാഹുൽ ഹമീദ് , ഹാഷിം ഷിഹാബ് തങ്ങൾ, രാമനാട്ടുകര മുൻസിപ്പൽ ചെയർമാൻ മുഹമ്മദലി കല്ലട ,അഡ്വ മനോജ് കുമാർ ,വാർഡ് കൗൺസിലർ റംല നാസർ ,നടൻ പ്രകാശ് പയ്യാനക്കൽ , ഡോ അബ്ദുൽ നാസർ മെഹബുബി , പി സി രാജലക്ഷ്മി, റമിയ നാസർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ 101 കുടുംബങ്ങൾക്ക് ഓണ കിറ്റ് വിതരണം നടത്തി. സംഘടന യിലെ അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി , പ്ലസ് ടു വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഫോട്ടോ :നേതാജി കൾച്ചറൽ അസോസിയേഷൻ ഇന്ത്യയും കടം കടക്കെണി പീഡിതർ സംഘടനയും സംയുക്തമായി വൈദ്യരങ്ങാടി വി പി സിഗനേച്ചർ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡൻ്റ് ഇൻചാർജ് എസ്. പ്രിയ ഉദ്ഘാടനം ചെയ്യുന്നു.പി കെ ബാബുരാജ്,എം പി ഷാഹുൽ ഹമീദ് ,പി ആർ നാഥൻ,ഡോ ജോർജ്ജ് ജോസഫ്, ഹാഷിം ഷിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം