ദി ബിസിനസ് ക്ലബ്ഓണാഘോഷംസംഘടിപ്പിച്ചു
കോഴിക്കോട് :ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ
ഓണാഘോഷം
“ടി ബി സി അഡാർ ഓണം “
സംഘടിപ്പിച്ചു.
ഗോകുലം ഗ്രാൻ്റിൽ നടന്ന പരിപാടി സിറ്റി പോലീസ് കമ്മീഷണർ
എ.പി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
നല്ല അച്ചടക്കമുളവർക്കെ നല്ല ബിസിനസ് കാരൻ ആകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ലോകം നിലനിൽക്കുന്നത് ബിസിനസ് കൊണ്ടാണ് , അത് ചെറിയ രാജ്യമായാലും വലിയ രാജ്യമായാലും. പാരമ്പര്യമായി ബിസിനസ് നഗരമാണ് കോഴിക്കോട്,
അത് നല്ല രീതിയിൽ നിലനിർത്തുന്ന വരാണ് ഇപ്പോഴുള്ള വരെന്നും ഷൗക്കത്തലി കൂട്ടിചേർത്തു.
ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി,
ട്രഷറർ കെ വി
സക്കീർ ഹുസൈൻ,
ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ , മാളവിക ശർമ്മ എന്നിവർ
സംസാരിച്ചു.
ടി ബി സി ക്യാബിനറ്റ് അംഗങ്ങളായ
രൂപേഷ് കോളിയോട്ട് , ലിപി അക്ബർ, ഗസൽ മുജീബ് , ഷബീർ യൂണിറ്റി , ഷിഹാബ് ശോഭിക എന്നിവർ നേതൃത്വം നൽകി.
ഗാന വിരുന്ന് ,
കലാ പ്രകടനം , കമ്പവലി മത്സരം, പൂക്കളം, മാവേലി, പുലി വേഷം എന്നിവ ഓണാഘോഷത്തിന് മാറ്റേകി.
ഫോട്ടോ :
“ടി ബി സി അഡാർ ഓണം “
ഗോകുലം ഗ്രാൻ്റിൽ നടന്ന ആഘോഷം സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു. മെഹറൂഫ്മണലൊടി,
എ കെ ഷാജി, മാളവിക ശർമ്മ ,
വിഷ്ണു ഉണ്ണികൃഷ്ണൻ ,കെ വി സക്കീർ ഹുസൈൻ സമീപം