മുതിർന്ന കോൺഗ്രസ് നേതാവ് കെ. പി. ഉണ്ണികൃഷ്ണൻ ഓർമ്മയായി
കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ( ചൊവ്വാഴ്ച ) രാവിലെ 5.15 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിലാണ് ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ കേന്ദ്രമന്ത്രിയായിട്ടുണ്ട്. വായനയുടെ തമ്പുരാൻ….. കോഴിക്കോട് ഒരു ഇരുനില വീട് പുസ്തകം സൂക്ഷിക്കാൻ മാത്രം ഉപയോഗിക്കുന്നു. കോഴിക്കോട് കേരള ലിറ്റററി ഫെസ്റ്റ് നടക്കുന്ന ജനുവരി മാസം മുടങ്ങാതെ കാണാൻ പോകും. അപാരമായ ഓർമ്മശക്തി. കേരളത്തിലെ എല്ലാ പഞ്ചായത്തിനെ കുറിച്ച് അറിവ് …
വി.കെ. കൃഷ്ണമേനോനൊപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിൽ ഉൾപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വളർത്ത് പുത്രൻ എന്ന പേര് വരെ ഉണ്ട്…. ഒടുവിൽ ഇന്ദിരയുമായി പിണങ്ങി. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.