ചവിട്ടിയും കളിപ്പാട്ടങ്ങളും നിർമ്മിക്കാം ;വിദ്യാർത്ഥികൾആശാഭവന് വസ്ത്രങ്ങൾ സമ്മാനിച്ചു
കോഴിക്കോട് :ചവിട്ടിയും കളിക്കോപ്പുകളും നിർമ്മിക്കുന്നതിനായി മായനാട് ആശാഭവൻ അന്തേവാസികൾക്ക് മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വസ്ത്രങ്ങൾ സംഭാവനയായി നൽകി മാതൃകയായി.
രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അധികം ഉപയോഗിക്കാത്ത
വസ്ത്രങ്ങളാണ് വിദ്യാർത്ഥികൾ ശേഖരിച്ച് സമ്മാനിച്ചത്.
സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയംഗവും സാമൂഹ്യ പ്രവർത്തകനുമായ സന്നാഫ് പാലക്കണ്ടി
ആശാഭവൻ സുപ്രണ്ട് കെ ജൻസിക്ക് വസ്ത്രങ്ങൾ കൈമാറി വിതരണ കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ബി.പി. സിന്ധു , സെക്രട്ടറി എ.പി.കുഞ്ഞാമു, അധ്യാപക കോ- ഓർഡിനേറ്റർമാരായ ജി.വി.ഉഷാകുമാരി , കെ.പി. ഷിംന , എൻ.കെ. നമീർ എന്നിവർ പ്രസംഗിച്ചു.
അന്തേവാസികൾക്ക് പ്രഭാത ഭക്ഷണവും നൽകി. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന്ന് കീഴിൽ മായനാട് പ്രവർത്തിക്കുന്ന ആശാ ഭവനിൽ 63 അന്തേവാസികളാണുള്ളത്. മാനസിക വെല്ലുവിളികളിൽ നിന്ന് വിമുക്തി നേടിയ ഈ വനിതകൾ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് ചവിട്ടികളും കളിപ്പാട്ടങ്ങളും നിർമ്മിക്കുന്നത്.
ഈ ആവശ്യത്തിന്ന് വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങളാണ് സ്ക്കൂൾ അധികൃതർ ആശാ ഭവന് കൈമാറിയത്
ഫോട്ടോ :ചവിട്ടിയും കളിക്കോപ്പുകളും നിർമ്മിക്കാൻ വേണ്ടി മായനാട് ആശാഭവൻ അന്തേവാസികൾക്ക് മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ
സംഭാവനയായി നൽകിയ വസ്ത്രങ്ങൾ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയംഗവും സാമൂഹ്യ പ്രവർത്തകനുമായ സന്നാഫ് പാലക്കണ്ടി ആശാഭവൻ സുപ്രണ്ട് ജൻസിക്ക് കൈമാറി
വിതരണ കർമ്മം നിർവ്വഹിക്കുന്നു. ബി.പി. സിന്ധു , എ.പി.കുഞ്ഞാമു, ജി.വി.ഉഷാകുമാരി , കെ.പി. ഷിംന , എൻ.കെ. നമീർ എന്നിവർ സമീപം