കാട് കയറിയ സർക്കാർ ഭൂമിയിൽ ക്ഷുദ്ര ജീവികളിൽ നിന്നും അഭയം തേടിപരിസര വാസികൾ ;സ്ഥാനാർത്ഥികളെ ഓർമ്മപ്പെടുത്താൻ ഒരുങ്ങി വോട്ടർമാർ
കോഴിക്കോട് :നഗരത്തോട് ചേർന്നുള്ള സർക്കാർ ഭൂമി കാട് കയറിയതോടെ ക്ഷുദ്ര ജീവികളിൽ നിന്നും അഭയം തേടുകയാണ്പ രിസര വാസികൾ .
വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിന് സമീപത്തെ പ്രദേശവാസികളാണ്
ശാശ്വത പരിഹാരം കാത്തിരിക്കുന്നത്.
2000 മെയ് 6 നാണ് വേങ്ങേരി കാർഷിക വിപണന കേന്ദ്രം, തടമ്പാട്ട് താഴത്ത് 22 ഏക്കർ ഭൂമിയിൽ സ്ഥാപിതമായത്. ഇതിൽ കെട്ടിടത്തിന് പുറമെ 11 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ കർഷകർക്ക് പാട്ടത്തിന് നൽകി, ലാഭം ഇല്ലാതായതോടെ പദ്ധതി ഉപേക്ഷിച്ചു, ഇതോടെ ഈ പ്രദേശം കാട് കയറിയ അവസ്ഥയിലുമായി. നിരന്തരം പരാതി ഉയരുമ്പോൾ അധികൃതർ കാട് വെട്ടി തെളിക്കും, ഇപ്പോൾ അതിനും സാങ്കേതിക തടസം നേരിട്ടു.

ഇതോടെ ഈ പ്രദേശം ക്ഷുദ്ര ജീവികളുടെ വിഹാര കേന്ദ്രമായി മാറിയതായി പീസ് ഗാർഡൻ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ വി സുബിൻ പറഞ്ഞു. അസോസിയേഷന്
കീഴിൽ 25 വീട്ടുകാരാണുള്ളത്, ഇതിൽ 12 വീടുകളാണ് കാട് പിടിച്ച പ്രദേശത്തോട് ചേർന്ന് കിടക്കുന്നത്. വിപണന കേന്ദ്രം സ്ഥാപിക്കാൻ മണ്ണിട്ട് ഉയർത്തിയതിനാൽ പ്രദേശത്ത് ശക്തമായ മഴ പെയ്താൽ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവ് ,കനോലി കനാലിലേക്ക് ഒഴുകുന്ന ഡ്രൈനേജ് ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്നു. കാട് പിടിച്ചതിനാൽ വൃത്തിയാക്കാറുമില്ല.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുകി വരുന്നതും
ഈ കാട് പിടിച്ച പ്രദേശത്തേക്കാണ്. ഇക്കാര്യങ്ങൾക്കെല്ലാം ശാശ്വത പരിഹാരം വേണമെന്ന് അസോസിയേഷൻ സെക്രട്ടറി കെ വൈശാഖൻ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർഥികൾ പതിവ് പോലെ വീട് സന്ദർശനം തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ വോട്ടർമാർ ഈ വിഷയത്തിലും കൂടി പരിഗണിച്ചാകും വോട്ട് രേഖപ്പെടുത്തുകയെന്ന് പ്രദേശവാസികൾ പറയുന്നു.