തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൻ സി പി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകും : എൻ സി പി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടി
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൻ സി പി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് എൻ സി പി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( എൻ സി പി ) – സമാജ് വാദി പാർട്ടി കേരള ഘടകം വടക്കൻ മേഖല ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ എൻ സി പി ഒരു മുന്നണിയുടെയും ഭാഗമല്ല. എല്ലാ വിഭാഗങ്ങളെയും ഉൾകൊണ്ട് കൊണ്ട് മതേതര മൂല്യങ്ങൾ നിലനിർത്തി മാത്രമെ എൻ സി പി ദേശീയ തലത്തിൽ തീരുമാനമെടുക്കുന്നത് , അതിൻ്റെ ഭാഗമായാണ് ദൽഹി , കശ്മീർ , ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി ഒറ്റക്ക് മത്സരിച്ചത്. സമാജ് വാദി പാർട്ടിക്ക് പിന്നാലെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ എൻ സി പി യിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരപറമ്പ് ക്ലോക്ക് ടവർ റസ്റ്റോറൻ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ
സംസ്ഥാന ജനറൽ സെക്രട്ടറി എം എം ഷാജി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡണ്ട് സജി പോത്തൻ മുഖ്യതിഥിയായി. ജില്ലാ പ്രസിഡണ്ട് ഇ.കെ.സലീന,കെ.എ. ജബ്ബാർ ,പന്തളം മോഹൻദാസ്,അഡ്വ. സെയ്ഫുദ്ധീൻ , കെ. കെ ഷംസുദീൻ, റോയി ചെമ്മനം, ബെൻ ഇണ്ടിക്കാട്ടിൽ, സൈരാബാനു , സി. കെ. ഗഫൂർ , ജയചന്ദ്രൻ കുട്ടിക്കൽ, കെ എസ് ഡൊനിക്, കെ പി ആബിദ് തങ്ങൾ, ശ്യം പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കൻ മേഖലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ സി പി സ്ഥാനാർഥികൾക്ക് സ്വീകരണവും നൽകി.
ഫോട്ടോ :- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ( എൻ സി പി ) – സമാജ് വാദി പാർട്ടി കേരള ഘടകം വടക്കൻ മേഖല ലയന സമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വീകരണം നൽകുന്നു.
