ലോക പ്രമേഹ ദിനം : ഡയബെതോൺ 2025 – വാക്കത്തോൺ സംഘടിപ്പിച്ചു
കോഴിക്കോട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പന്തീരങ്കാവിൽ ഡയബെതോൺ 2025 – വാക്കത്തോൺ സംഘടിപ്പിച്ചു. ആസ്റ്റൺഓർത്തോ, ഹോസ്പിറ്റൽ, പന്തീരാങ്കാവ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ , 200ഇൽ പരം ആളുകൾ പങ്കെടുത്തു. ആസ്റ്റൺ ഡയബറ്റോളജി ഡിപ്പാർട്ട്മെന്റ് സീനിയർ കൺസൽട്ടൻറ് ഡോ. എൻ. അബ്ദുസ്സമദ് നേതൃത്വം നല്കി. അഞ്ചു കിലോ മീറ്റർ നീണ്ട വാക്കത്തോണിലൂടെ നല്ല ജീവിതശൈലിയിലൂടെ പ്രമേഹം ക്രമീകരിക്കാം എന്ന പോസിറ്റീവ് മനോഭാവത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഫോട്ടോ ക്യാപ്ഷൻ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പന്തീരങ്കാവിൽ സംഘടിപ്പിച്ച ഡയബെതോൺ 2025 – വാക്കത്തോണിന് ശേഷം ഡോ. എൻ. അബ്ദുസ്സമദ് സംസാരിക്കുന്നു.
