മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആഗോളതലത്തിലേക്ക്
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഹംഗര്‍ ഫ്രീ വേള്‍ഡ് ക്യാമ്പയിന്‍ എത്യോപിയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നത്. അനുകമ്പയും ഒത്തൊരുമയും അടിസ്ഥാനം ആയിട്ടുള്ള ഇന്ത്യന്‍ മൂല്യങ്ങളില്‍ നിന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി രൂപം കൊണ്ടത്. പ്രാദേശിക വിജയം നേടിയ ഇന്ത്യന്‍ സംരംഭങ്ങള്‍ എങ്ങനെ ആഗോള തലത്തില്‍ സ്വാധീനം സൃഷ്ടിക്കുന്നു എന്നതിന്റെ മാതൃകയാണ് ഈ പദ്ധതി.
നിയമപരമായി ഇന്ത്യയില്‍ നിര്‍ബന്ധിതമാക്കിയ സി.എസ്.ആര്‍ (CSR) വിഹിതത്തിന്റെ
ഇരട്ടിയിലധികം തുക നിക്ഷേപിക്കുന്നതിലൂടെ, മലബാര്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തില്‍ ആത്മാര്‍ത്ഥ കാണിക്കുകയാണ്. ഇന്ത്യയില്‍ വിജയം കണ്ട ഈ പദ്ധതിയെ, വിശപ്പിനും വിദ്യാഭ്യാസപരമായ അസമത്വത്തിനും എതിരായ ഒരു ആഗോള മുന്നേറ്റമാക്കി മാറ്റുകയാണ് മലബാര്‍ ഗോള്‍ഡ്.
ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ.പി. ദുബായിലെ എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ് ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് ഔദ്യോഗികമായി കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളില്‍ ഒന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. നിലവില്‍ ആഗോളതലത്തില്‍ 119 ല്‍ പരം ലൊക്കേഷനുകളില്‍ നിത്യേന 115,000 പേര്‍ക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഇവര്‍ നല്‍കിവരുന്നുണ്ട്. സാംബിയയിലെ 3 സ്‌കൂളുകളിലായി 2024 മേയ് മാസം മുതല്‍ 900000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടര്‍ന്ന് എത്യോപിയയിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.
