ലഹരിക്കെതിരെ ബോധവൽക്കരണവുമായി ലയൺ ഡിസ്ട്രിക്ട് 318 ഇ “വിമൻ ഓൺ വിങ്‌സ്”
കോഴിക്കോട് : ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഇ യുടെ ആഭിമുഖ്യത്തിൽ “വിമൻ ഓൺ വിങ്‌സിന്റെ” ( വൗവ് ) നേതൃത്വത്തിൽ ലഹരിക്കെതിരെ ഡ്രഗ് ഫ്രീ യൂത്ത് എന്ന സന്ദേശവുമായി “ഡോണ്ട് റൂയിൻ യുർ ഗ്രോത്“ സംഘടിപ്പിച്ചു. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ബലൂൺ പറത്തി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള ആശയപ്രചരണം വിദ്യർത്ഥികൾക്കിടയിൽ നടത്തുന്നതാണ് കൂടുതൽ പ്രയോജനമെന്ന് അദ്ദേഹം പറഞ്ഞു. വിമൻ ഓൺ വിങ്സ് ( വൗവ് ) പ്രസിഡന്റ് ഡോ. മീത്തു മനോജ് അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ രവിഗുപ്ത മുഖ്യാതിഥിയായി. എഫ് എഫ് എസ് ഐ കേരള – റീജ്യണൽ കൗൺസിൽ മെമ്പർ നവീന വിജയൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം മത്സരത്തിൽ വിജയിച്ചവർക്ക് ലയൺസ് മൾട്ടിപിൾ കോർഡിനേറ്റർ ഐപ്പ് തോമസ് ഉപഹാരം നൽകി. ലയൺസ് ക്യാബിനറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പൽ ഡോ യുകെ അബ്ദു നാസർ, സെക്രട്ടറി സന്ധ്യ രാജ, ട്രഷറർ ഡൈനി റസിൽ, ഡി ഇ ഓ സജിനി എൻ പി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ഫോട്ടോ : ലയൺസ് ഇന്റർനാഷണൽ 318 ഇ വിമൻ ഓൺ വിങ്‌സിന്റെ ( വൗവ് ) നേതൃത്വത്തിൽ ‘ലഹരിക്കെതിരെ ഡ്രഗ് ഫ്രീ യൂത്ത് എന്ന സന്ദേശവുമായി സംഘടിപ്പിച്ച “ഡോണ്ട് റൂയിൻ യുർ ഗ്രോത്“ ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ബലൂൺ പറത്തി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു.