ഇന്ന് വേൾഡ് ഗിന്നസ് ഡേ ;ആഘോഷവുമായി ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ
കോഴിക്കോട് :ഇന്ന് ( 20 -11 – 2025 )- ലോക ഗിന്നസ് ദിനം.
1955ആരംഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ഇന്ന് ലോകത്ത് ഏറ്റവും വിശ്വസനീയമായ റെക്കോർഡ് ആണ്.
കലാ കായിക സാംസ്കാരിക ശാസ്ത്ര മേഖലകളിൽ തുടങ്ങി ആയിരക്കണക്കിന് മേഖലകളിലേക്കാണ് ലക്ഷക്കണക്കിന് പേർ വിവിധ റെക്കോർഡിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.മനുഷ്യ സഹജമായ കഴിവുകൾ കണ്ടെത്തിയും അതിനെ ലോകത്തിനു മുന്നിൽ എത്തിച്ചുകൊണ്ടാണ് ഗിന്നസ് റിക്കോർഡുകൾ കരസ്ഥമാക്കപ്പെടുന്നത്.ഇന്ന് ഇന്ത്യയിൽ 500ൽ താഴെ ആളുകൾക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനായത്. ഇതിൽ കേരളത്തിൽ 100 ൽ താഴെ വ്യക്തികൾ ആണ് ഗിന്നസ്സ് നേടിയിരിക്കുന്നത്.
കേരളത്തിൽ ഇവരുടെ കൂട്ടായ്മയായ
ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ
രൂപീകരിച്ചതിന്റെ ഒന്നാം വാർഷികം കൂടിയാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്.
ഇതിൻ്റെ ഭാഗമായി ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തികളുടെ പ്രദർശനവും പ്രകടനവും തിരുവനന്തപുരത്ത് നടക്കുകയാണ്.
ദേശീയതലത്തിൽ അറിയപ്പെടുന്ന സംഘടനയാണിത്. ഗിന്നസ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തികളെ സൗജന്യമായി അതിൻ്റെ എല്ലാ വിശദാംശങ്ങളും ചെയ്തു കൊടുക്കാൻ മുൻപന്തിയിൽ നിൽക്കുന്നു.സ്കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരെ
ബോധവൽക്കരണം നടത്തി , സമൂഹത്തിന് മാതൃകയാണ്.