ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് – ജോഷ് സ്മാഷ് : റോട്ടറി ക്ലബ്ബ് നിലമ്പൂർ ഓവറോൾ ചാമ്പ്യന്മാരായി
കോഴിക്കോട്: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ൻ്റെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം ടി ജോഷ് സ്മാഷ് ” ൽ റോട്ടറി ക്ലബ്ബ് നിലമ്പൂർ ഓവറോൾ ചാമ്പ്യന്മാരായി. റോട്ടറി ക്ലബ്ബ് മുക്കം റണ്ണർ അപ്പും നേടി. കാരപ്പറമ്പ് കോസ്മോസ് സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരം ദ്രോണാചര്യ എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്ത് പ്രസിഡണ്ട് ഭവിൻ ദേശായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ബിജോഷ് മാനുവേൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റീലെക്സ് ടി എം ടി. ജനറൽ മാനേജർ വിനോദ് തെയ്യത്ത് മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിന് ശേഷം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് , ജഡ്ജിമാരായ ആർ മധുസൂതനൻ , ടി പി അനിൽ , അഡ്വ നീരജ് റഹ്മാൻ എന്നിവർ ചേർന്ന് സൗഹൃദ മത്സരം നടത്തി. സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ വീഡിയോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വച്ചോൺ ചെയ്തു. ഡി ജി എൻ ദീപക് കോറോത്ത് , സോണൽ കോർഡിനേറ്റർ വി അച്ചുതൻ , സെക്രട്ടറി ജോബി ബോസ് , ട്രഷറർ വിപിൻ രാജ് , ടൂർണമെന്റ് ചെയർമാൻ സി വി പ്രതീഷ് മേനോൻ, കൺവീനർ പി. സി. കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന ചടങ്ങിൽ സോണൽ കോർഡിനേറ്റർ
വി അച്ചുതൻ, വിനോദ് തെയ്യത്ത്,ഭവിൻ ദേശായി , പൂനം ഭവിൻ ദേശായി എന്നിവർ
വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ൻ്റെ കീഴിലെ 79 ക്ളബ്ബുകളാണ് മത്സരിച്ചത്.
ഫോട്ടോ : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ൻ്റെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ കാരപറമ്പ് കോസ്മോസ് സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം ടി
ജോഷ് സ്മാഷ് ” ൽ ഓവറോൾ ചാമ്പ്യാന്മാരായ റോട്ടറി ക്ലബ്ബ് നിലമ്പൂർ സ്റ്റീലകസ് ടി എം ടി ജനറൽ മാനേജർ വിനോദ് തെയ്യത്തിൽ നിന്നും ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങുന്നു.