മാധ്യമപ്രവർത്തകരുടെ പെൻഷൻ 20,000 രൂപയായി വർധിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്:മാധ്യമപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജീവിതച്ചെലവുകൾ വർധിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട പെൻഷൻ പദ്ധതിയിൽ കാലാനുസൃതമായ വർധന ആവശ്യമാണെന്നും യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വേജ് ബോർഡ് പുന:സ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക, മാധ്യമപ്രവർത്തകർക്കായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ സജിത് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. പ്രജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റുമാരായ എ. ബിജുനാഥ് സംഘടനാ പ്രമേയവും കെ.എസ് രേഷ്മ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഒ. സയ്യിദ് അലി ശിഹാബ്, സി.വി ഗോപാലകൃഷ്ണൻ, എ. മുഹമ്മദ് അസ്ലം, നിസാർ കൂമണ്ണ, കെ.സി റിയാസ്, ടി.വി ശ്രീജിത്ത്, ടി. മുംതാസ്, ഉമർ മായനാട്, സനോജ് കുമാർ ബേപ്പൂർ, ജയകൃഷ്ണൻ നരിക്കുട്ടി, എം.വി ഫിറോസ്, പി.വി രാജു, ആർ. രഞ്ജിത്, ഷിബു ടി. ജോസഫ്, കെ.കെ ജയേഷ്, സാനു ജോർജ് തോമസ്, പി.വി ജീജോ, എ.വി ഫർദിസ്, മനു റഹ്മാൻ, വി.കെ ജാബിർ, പി. എസ് രാകേഷ്, പി.വി അരവിന്ദാക്ഷൻ, അജ്മൽ പഴേരി, കെ.വി ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അടിക്കുറിപ്പ്: കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്യുന്നു.