മെമ്മറി കാർഡ് വിവാദം; താരസംഘടന അമ്മയിൽ തെളിവെടുപ്പ്
കൊച്ചി : മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിൽ തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടന്നത്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 21 നാണ് മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു.
വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സംഘടനയിൽ ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും അന്നത്തെ യോഗത്തിൽ ചർച്ചയായിരുന്നു. തുടര്‍ന്നാണ് അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതും അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചതും.