വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരത്വഭാവം തുടരണം: ഹകീം അസ്ഹരി
കുന്ദമംഗലം | നമ്മുടെ നാടിൻ്റെ സൗഹൃദ അന്തരീക്ഷം തകരും വിധം വിദ്യാഭ്യാസരംഗം മാറുന്നത് അപകടമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് എ പി അബ്‌ദുൽ ഹകീം അസ്ഹരി കാന്തപുരം പറഞ്ഞു. മനുഷ്യത്വം പഠിപ്പിക്കുന്ന കേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ വർഗീയത വളർത്തരുത്. മതേതരത്വം തകർന്നാൽ തിരിച്ചു പിടിക്കാനാവാത്ത വിധം രാജ്യം ഭീകരമാവുന്നതിനെതിരെ സ്നേഹ സാമ്രാജ്യം തീർക്കാൻ മതേതര വിശ്വാസികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മറ്റി മുറിയനാലിൽ സംഘടിപ്പിച്ച സ്നേഹലോകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ പ്രസിഡൻ്റ് അഷ്റഫ് അഹ്സനി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർ മാൻ സൈനുദ്ദീൻ നിസാമി കുന്ദമംഗലം പതാക ഉയർത്തി. സയ്യിദ് അബ്ദുള്ളക്കോയ തുറാബ് സഖാഫി പ്രാർഥന നടത്തി. ഹാഫിള് മുഹമ്മദ് മുസ്‌തഫ സഖാഫി മുറിയനാൽ ഖിറാഅത്ത് നടത്തി. മധ്യമ നിലപാടിൻ്റെ സൗന്ദര്യം, നബിസ്നേഹത്തിൻ്റെ മധുരം, തിരുനബിയു ടെ കർമ ഭൂമിക, ഉസ്‌വത്തുൻ ഹസന തുടങ്ങിയ സെഷനു കളിൽ യഥാക്രമം എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കെ അബ്ദുൽ റഷീദ് നരിക്കോട് , എസ് വൈ എസ് നോർത്ത് ജന. സെക്രട്ടറി റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, മുസ്തഫ മാസറ്റർ എറയ്ക്കൽ, എസ് വൈ എസ് നോർത്ത് പ്രസിഡണ്ട് അലവി സഖാഫി കായലം നേതൃത്വം നൽകി പൂർണതയുടെ മനുഷ്യകാവ്യം സെമിനാർ വിമീഷ് മാണിയൂർ ഉദ്ഘാടനം ചെയ്തു.. പി.ടിഎ റഹീം എം എൽ എ, മജീദ് മാസ്റ്റർ പൂത്തൊടി, സി കെ എം ഫാറൂഖ് പള്ളിക്കൽ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് വി അനിൽകുമാർ, സി കെ എം ഫാറൂഖ് പള്ളിക്കൽ, നജീബ് പാലക്കൽ സംസാരിച്ചു. സ്നേഹ സന്ദേശം സെഷനിന് അബ്ദുസമദ് സഖാഫി മായനാട് നേ തൃത്വം നൽകി. ആത്മീയ സമ്മേളനത്തിൽ സയ്യിദ് ത്വാഹ ഖുതുബി സഖാഫി ആമുഖം പ്രഭാഷണം നടത്ത.